ട്രം​പി​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ക്കു​മോ?
Friday, July 4, 2025 3:48 PM IST
ഏ​ബ്ര​ഹാം തോ​മ​സ്
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ക്കു​മോ എ​ന്ന ചോ​ദ്യം വീ​ണ്ടും ഉ​യ​ർ​ന്നു വ​രു​ന്നു. ഇ​സ്ര​യേ​ലി​ന്‍റെ​യും ഇ​റാ​നി​ന്‍റെ​യും നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ മു​ഖ​വി​ല​യ്ക്ക് എ​ടു​ക്കു​വാ​ൻ ക​ഴി​യു​മെ​ങ്കി​ൽ നേ​രി​ട്ടും ദൂ​ത​ന്മാ​ർ വ​ഴി​യും ട്രം​പ് ന​ട​ത്തി​യ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ഒ​ടു​വി​ൽ വി​ജ​യം ക​ണ്ടു എ​ന്ന് വേ​ണം ക​രു​താ​ൻ.

ട്രം​പ് വി​ല​പേ​ശ​ലു​ക​ൾ ന​ട​ത്തു​വാ​നും ഉ​ട​മ്പ​ടി​ക​ൾ സൃ​ഷ്‌ടി​ക്കു​വാ​നും അ​സാ​ധാ​ര​ണ ക​ഴി​വു​ള്ള വ്യ​ക്തി​യാ​ണ്. വ്യ​വ​സാ​യ രം​ഗ​ത്ത് ത​ന്‍റേ​താ​യ സാ​മ്രാ​ജ്യം പ​ടു​ത്തു​യ​ർ​ത്തു​വാ​ൻ ട്രം​പി​ന് ക​ഴി​ഞ്ഞ​തും ഈ ​ക​ഴി​വു​ക​ൾ​ക്കു​ള്ള തെ​ളി​വാ​ണ്.


ട്രം​പി​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ന​ൽ​ക​ണം എ​ന്ന വാ​ദം ആ​ദ്യ​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ ത​ന്നെ പ​ല​രും വി​മ​ർ​ശി​ക്കു​ക​യും ക​ളി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.