ശി​വോ​ഹം ക​ൺ​വെ​ൻ​ഷ​ന് കൊ​ടി​യേ​റു​ന്നു
Thursday, July 3, 2025 5:00 PM IST
ര​ഞ്ജി​ത് ച​ന്ദ്ര​ശേ​ഖ​ർ
നോ​ർ​ത്ത് ക​രോ​ലി​ന: കാ​ത്തി​രി​പ്പി​ന് വി​രാ​മം കു​റി​ച്ച് നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ മ​ന്ത്ര​യു​ടെ (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ്) ദ്വി​തീ​യ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ന്(​ശി​വോ​ഹം 2025 ) കൊ​ടി​യേ​റു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് ക​ൺ​വെ​ൻ​ഷ​ൻ.

സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​വും സാം​സ്കാ​രി​ക​വും ക​ലാ​പ​ര​വു​മാ​യ വി​ഭ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ മ​ഹ​ത്താ​യ ആ​ഘോ​ഷ ദി​ന​ങ്ങ​ൾ​ക്ക് ആ​ണ് ശി​വോ​ഹം ക​ൺ​വെ​ൻ​ഷ​ൻ സാ​ക്ഷ്യം വ​ഹി​ക്കു​ക.

പൂ​ജ്യ സ്വാ​മി​ജി ചി​ദാ​ന​ന്ദ പു​രി മു​ഖ്യാ​തി​ഥി ആ​കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ, ശി​വ​ഗി​രി മ​ഠ​ത്തി​ൽ നി​ന്നും സ്വാ​മി വീ​രേ​ശ്വ​രാ​ന​ന്ദ, ബ്ര​ഹ്മ​ശ്രീ മ​നോ​ജ് ന​മ്പൂ​തി​രി, ഡോ. ​ശ്രീ​നാ​ഥ് കാ​ര്യാ​ട്ട്, മോ​ഹ​ൻ​ജി, മ​ണ്ണ​ടി ഹ​രി,


ച​ല​ച്ചി​ത്ര സം​ഗീ​ത പി​ന്ന​ണി രം​ഗ​ത്തെ അ​തി​കാ​യ​ൻ ഉ​ണ്ണി മേ​നോ​ൻ, ഡോ. ​ക​ലാ​മ​ണ്ഡ​ലം ര​ചി​ത ര​വി(​മോ​ക്ഷ,മോ​ഹി​നി​യാ​ട്ടം സെ​ഷ​ൻ), ര​ഞ്ജ​നി സൈ​ഗാ​ൾ (വീ​രാം​ഗ​ന:​വ​നി​താ ഫോ​റം സെ​ഷ​ൻ ) എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

നാ​ട​ക അ​വ​ത​ര​ണം, ഫാ​ഷ​ൻ ഷോ, ​ക​ൾ​ച്ച​റ​ൽ കോം​പ​റ്റീ​ഷ​ൻ, സി​നി​മ, ചെ​ണ്ട​മേ​ളം, ക​ഥ​ക​ളി, മെ​ഗാ തി​രു​വാ​തി​ര തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്.

പു​തി​യ പ്ര​വാ​സി ത​ല​മു​റ നി​വ​സി​ക്കു​ന്ന നോ​ർ​ത്ത് കാ​രോ​ലി​ന​യി​ൽ ന​ട​ക്കു​ന്ന ഈ ​ക​ൺ​വെ​ൻ​ഷ​ന് ല​ഭി​ച്ച വ​ർ​ധി​ച്ച സ്വീ​കാ​ര്യ​ത സം​ഘ​ട​ന​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​നു ക​രു​ത്തു പ​ക​രും എ​ന്നു പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.