ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ് വാ​ർ​ഷി​ക​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ആ​ഘോ​ഷി​ച്ചു
Friday, July 4, 2025 2:53 PM IST
ശങ്കരൻകുട്ടി ഹൂസ്റ്റൺ
ടെ​ക്‌​സ​സ്: ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ് സ്റ്റാ​ഫോ​ർ​ഡ് (ടെ​ക്‌​സ​സി​ൽ) മൂ​ന്നാം വാ​ർ​ഷി​ക യോ​ഗ​വും പു​തി​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ലും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ആ​ഘോ​ഷി​ച്ചു.

ല​യ​ൺ​സ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ബി​ൽ സിം​പ്‌​സ​ൺ, മു​ൻ ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ പോ​ൾ മൂ​ർ, ല​യ​ൺ എ​മി നി​സ്‌​നി​സാ​ൻ എ​ന്നി​വ​ർ എ​ല്ലാ പു​തി​യ അം​ഗ​ങ്ങ​ൾ​ക്കും സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ കീ​ഴി​ൽ 50 സ​ജീ​വ അം​ഗ​ങ്ങ​ളു​ള്ള ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ് ചാ​ർ​ട്ടേ​ഡ് ആ​ണ്.



വി​ക​ലാം​ഗ​ർ​ക്ക് റാ​മ്പ് നി​ർ​മാ​ണം, ക​ണ്ണ​ട​ക​ൾ ശേ​ഖ​രി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് പു​ന​ർ​വി​ത​ര​ണം ചെ​യ്യു​ക, ഹൂ​സ്റ്റ​ൺ ഫു​ഡ് ബാ​ങ്ക് പോ​ലു​ള്ള പ്രാ​ദേ​ശി​ക ചാ​രി​റ്റി സം​രം​ഭ​ങ്ങ​ളി​ൽ സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ ചാ​രി​റ്റി പ​രി​പാ​ടി​ക​ൾ ക്ല​ബ് അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി ന​ട​ത്തു​ന്നു.


ല​യ​ൺ​സ് ഫ്ലാ​ഗ് ച​ട​ങ്ങോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി വി​നോ​ദ പ​രി​പാ​ടി​ക​ളോ​ടെ അ​വ​സാ​നി​ച്ചു. പ​രി​പാ​ടി​യി​ൽ, 501 സി(3) ​ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ് ഫൗ​ണ്ടേ​ഷ​ൻ ഭാ​വി പ​ദ്ധ​തി​ക​ൾ​ക്കാ​യി ഫ​ണ്ട് ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.

2025-26ലെ ​ഭാ​ര​വാ​ഹി​ക​ളെ (പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ർ​ക്കി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​സ് കു​ര്യ​ൻ, സെ​ക്ര​ട്ട​റി റോ​ബി​ൻ ജോ​യ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ജു കു​ര്യ​ൻ, ട്ര​ഷ​റ​ർ ബാ​ബു ചാ​ക്കോ) എ​ന്നി​വ​രെ നി​യ​മി​ച്ചു.

ഇമെയിൽ [email protected].