ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ വാഹനാപ​ക​ടം; ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി മ​രി​ച്ചു
Monday, June 30, 2025 11:44 AM IST
ഫി​ലാ​ഡ​ൽ​ഫി​യ: കാ​റു​ക​ൾ കൂ​ട്ടി​യി​ടിച്ചുണ്ടാ‌യ അപകടത്തിൽ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മ​രി​ച്ചു. പ​റാ​ൽ ചി​ക്കു മ​ന്ദി​റി​ൽ എം.​ആ​ർ. ര‍‍​ഞ്ജി​ത്തി​ന്‍റെ മ​ക​ൻ ചി​ക്കു എം. ​ര​ഞ്ജി​ത്ത്(39) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ഒ​ന്നി​നായിരുന്നു സംഭവം.

അ​പ​ക​ട​ത്തി​ൽ ഇ​ൻ​ഫോ​സി​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഭാ​ര്യ ര​മ്യ​യ്ക്കും ര​ണ്ടു മ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. മൂ​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തിട്ടുണ്ട്. കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ മ​റ്റൊ​രു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​മ്മ: ധ​നി​ക​മ്മ. സ​ഹോ​ദ​ര​ൻ: ചി​ന്‍റു എം ​ര​ഞ്ജി​ത്.

അതേസമയം, അ​പ​ക​ടം ന​ട​ത്തി​യ കാ​റി​ന്‍റെ ഡ്രെെ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 25 മെെ​ൽ വേ​ഗ​പ​രി​തി​യു​ള്ള റോ​ഡി​ൽ 95 മെെ​ൽ വേ​ഗ​ത​യി​ലാ​ണ് ഇ​യാ​ൾ വാ​ഹ​ന​മോ​ടി​ച്ച​ത്. പ്ര​തി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.