ഷാ​ജ​ൻ അ​ല​ക്സാ​ണ്ട​റി​ന്‍റെ പി​താ​വ് ടി.​സി. അ​ല​ക്സാ​ണ്ട​ർ അ​ന്ത​രി​ച്ചു
Monday, June 30, 2025 4:20 PM IST
ജോ​ർ​ജി​യ: ജോ​ർ​ജി​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ സ്‌​ട്രാ​ട​ജി​സ്റ്റും ജി​ഒ​ഐ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഷാ​ജ​ൻ അ​ല​ക്സാ​ണ്ട​റി​ന്‍റെ പി​താ​വ് ടി.​സി. അ​ല​ക്സാ​ണ്ട​ർ (ജോ​ർ​ജ് കു​ട്ടി - 95) തി​രു​വ​ല്ല​യി​ൽ അ​ന്ത​രി​ച്ചു.

കേ​ര​ള എ​സ്ഐ​ഡി​സി​ഒ ജ​ന​റ​ൽ മാ​നേ​ജ​റാ​യി വി​ര​മി​ച്ച അ​ല​ക്സാ​ണ്ട​ർ ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് തേ​ക്കെ​ത​യ്യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ചെ​ങ്ങ​ന്നൂ​ർ പ​റ​മ്പ​ത്തൂ​ർ പ​രേ​ത​യാ​യ അ​മ്മി​ണി​യാ​ണ് ഭാ​ര്യ.

മ​റ്റു​മ​ക്ക​ൾ: ജേ​ക്ക​ബ് ടി. ​അ​ല​ക്സാ​ണ്ട​ർ (പ​യ​നീ​ർ ഹോം ​സ്റ്റോ​റീ​സ് തി​രു​വ​ല്ല), അ​ഡ്വ. ജോ​ൺ ‌ടി. ​അ​ല​ക്സാ​ണ്ട​ർ (ഡ​യ​റ​ക്‌​ട​ർ, ടൈം ​നെ​റ്റ് സൊ​ല്യൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തി​രു​വ​ന​ന്ത​പു​രം), ജോ​ർ​ജ് അ​ല​ക്സ് ത​യ്യി​ൽ (എ​ൻ​ജി​നി​യ​ർ), ജെ​സി അ​നി​ൽ (അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ഴ​ഞ്ചേ​രി).


മ​രു​മ​ക്ക​ൾ: പ്രേ​മ ക​ണ്ട​ത്തി​ൽ കു​മ്പ​നാ​ട്, ഡി​ജി ഗ്രേ​സ് വി​ല്ല മു​ള​ക്കു​ഴ, ജീ​ന മു​ള്ളം​ങ്കാ​ട്ടി​ൽ റാ​ന്നി, അ​നി​ൽ തോ​ളൂ​പ​റ​മ്പി​ൽ കോ​ഴ​ഞ്ചേ​രി, നി​സി ഷാ​ജ​ൻ (ക്ലി​നി​ക്ക​ൽ സോ​ഷ്യ​ൽ വ​ർ​ക്ക​ർ, യു​എ​സ്എ).

ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​വ​ല്ല മ​ഞ്ഞാ​ടി മാ​മ്മ​ൻ മ​ത്താ​യി ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​വും ശൂ​ശ്രൂ​ഷ​ക​ളും ന​ട​ക്കും. സം​സ്കാ​രം 12ന് ​മ​ഞ്ഞാ​ടി ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.