ഫൊ​ക്കാ​ന പ്രി​വി​ലേ​ജ് കാ​ർ​ഡ്: ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി
Tuesday, July 1, 2025 5:14 PM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന പ്രി​വി​ലേ​ജ് കാ​ർ​ഡി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​യ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഫൊ​ക്കാ​ന​യു​ടെ അം​ഗ സം​ഘ​ട​ന​ക​ളു​ടെ അം​ഗ​ങ്ങ​ൾ​ക്ക് കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 10 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സാ​ധ​നം വാ​ങ്ങു​മ്പോ​ൾ 10 മു​ത​ൽ 15 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും ല​ഭി​ക്കും.


ഫൊ​ക്കാ​ന​യു​ടെ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ താ​ഴെ കാ​ണു​ന്ന ഇ​ല​ട്രോ​ണി​ക് ര​ജി​സ്ട്രേ​ഷ​ൻ ഫോ​മി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം: https://fokanacard.com