ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സ് കി​ക്ക് ഓ​ഫ് മീ​റ്റിംഗ് ഷി​ക്കാ​ഗോ​യി​ൽ
Thursday, July 3, 2025 7:48 AM IST
അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
ഷി​ക്കാ​ഗോ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ൻ​എ) 11-ാമ​ത് മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഷി​ക്കാ​ഗോ​യി​ലെ ഔ​ദ്യോ​ഗി​ക കി​ക്ക് ഓ​ഫ് മീ​റ്റിം​ഗ് ഞാ‌​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​മൗ​ണ്ട് പ്രോ​സ്പെ​ക്റ്റ​റി​ലെ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കും.

ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ​ഖ​റി​യാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, ദേ​ശീ​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റോ​യ് മു​ള​കു​ന്നം, മു​ൻ പ്ര​സി​ഡ​ന്‍റും ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ബി​ജു കി​ഴ​ക്കേ​ക്കു​റ്റ് എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ‍

ഒ​ക്‌ടോ​ബ​ർ 9, 10, 11 തീ​യ​തി​ക​ളി​ൽ ന്യൂ​ജഴ്സി​യി​ലെ എ​ഡി​സ​ണി​ലെ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ൽ സ​മു​ച്ച​യ​ത്തി​ലാ​ണ് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, സെ​ക്ര​ട്ട​റി ഷീ​ജോ പൗ​ലോ​സ്, ട്ര​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം, നി​യു​ക്ത പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്തു, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ​ന്മു​ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റോ​യ് മു​ള​കു​ന്നം, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ, ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും സാ​മൂ​ഹ്യ​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യം ഈ ​കോ​ൺ​ഫ​റ​ൻ​സി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നും ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ന്‍റെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സ​ജി എ​ബ്ര​ഹാം പ​റ​ഞ്ഞു.


ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സ് അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രി​ക്കു​മെ​ന്ന് ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ​ഖ​റി​യാ അ​റി​യി​ച്ചു.

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ മാ​ധ്യ​മ രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​ന​വും ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. പ്ര​സ്‌​സ്ക്ല​ബ് എ​ല്ലാ കോ​ൺ​ഫ​റ​ൻ​സു​ക​ളും മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്, ഈ ​വ​ർ​ഷ​ത്തെ സ​മ്മേ​ള​ന​വും അ​തി​ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഷി​ക്കാ​ഗോ​യി​ലെ കി​ക്ക് ഓ​ഫ് മീ​റ്റിം​ഗി​ന് പ്ര​സി​ഡ​ന്‍റ് ബി​ജു സ​ഖ​റി​യാ, സെ​ക്ര​ട്ട​റി അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ, ട്ര​ഷ​റ​ർ അ​ല​ൻ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​ൻ പി​ള്ളൈ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​സി​മി ജെ​സ്റ്റോ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​മാ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് - ബിജു സഖറിയ: 18476306462, അനിൽ മറ്റത്തിക്കുന്നേൽ: 17732803632, അലൻ ജോർജ്: 13312621301