"ചി​ത്ര​രാ​ഗം' ജൂ​ലൈ നാലിന് മ​ന്ത്ര ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വ​ൻ​ഷ​നി​ൽ അ​ര​ങ്ങേ​റു​ന്നു
Thursday, July 3, 2025 7:22 AM IST
ര​ഞ്ജി​ത് ച​ന്ദ്ര​ശേ​ഖ​ർ
നോ​ർ​ത്ത് ക​രോ​ലി​ന: ഹൊ​റ​ർ ത്രി​ല്ല​ർ സം​ഗീ​ത നാ​ട​ക​മാ​യ ’ചി​ത്ര​രാ​ഗം’ ജൂ​ലൈ നാലിന് ​നോ​ർ​ത്ത് ക​രോ​ളി​ന​യി​ലെ മ​ന്ത്ര ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വ​ൻ​ഷ​നി​ൽ അ​ര​ങ്ങേ​റു​ന്നു. ശ​ബ​രീ​നാ​ഥാ​ണ് നാ​ട​കം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

27 ക​ലാ​കാ​ര​ന്മാ​ർ, 10 സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പ്രൊ​ഡ​ക്ഷ​ൻ ടീ​മാ​ണ് നാ​ട​കം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യ നാ​ട​ക കൂ​ട്ടാ​യ്മ​യാ​യ തി​യ​റ്റ​ർ ജി ​ന്യൂ​യോ​ർ​ക്കി​ന്‍റെ പ​ത്താ​മ​ത് നാ​ട​കം ആ​ണി​ത്.


കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ, സ്മി​ത ഹ​രി​ദാ​സ് എ​ന്നി​വ​ർ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വ​രു​ന്ന നാ​ട​ക​ത്തി​ൽ, വ​ത്സ കൃ​ഷ്ണ, ര​വി നാ​യ​ർ, ഹ​രി​ലാ​ൽ നാ​യ​ർ, വി​നീ​ത തു​ട​ങ്ങി​യ​വ​ർ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.