ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്കും കു​ടും​ബ സം​ഗ​മ​വും 20ന്
Tuesday, July 1, 2025 11:53 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ക​ഴി​ഞ്ഞ 34 വ​ർ​ഷ​ങ്ങ​ളാ​യി ക​ലാ, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2025ലെ ​പി​ക്നി​ക്കും കു​ടും​ബ​സം​ഗ​മ​വും ഈ ​മാ​സം 20ന് ​ന​ട​ക്കും.

സ്ക്കോ​ക്കി​യി​ലു​ള്ള ലോ​റേ​ൽ പാ​ർ​ക്കി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12ന് ​പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ണ്ടി​കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം വി​വി​ധ​ങ്ങ​ളാ​യ ഗെ​യി​മു​ക​ളും മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും.

രു​ചി​യേ​റും വി​ഭ​വ​സ​മൃ​ദ്ധ​ങ്ങ​ളാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ ത​ത്സ​മ​യം പാ​ച​കം​ചെ​യ്ത് ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും സം​ഘാ​ട​ക​ർ പി​ക്നി​കി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.


പി​ക്നി​ക്കി​ന്‍റെ വി​പു​ല​മാ​യ ന​ട​ത്തി​പ്പി​ലേ​ക്കാ​യി ച​ന്ദ്ര​ൻ പി​ള്ള, കു​ര്യ​ൻ തു​രു​ത്തി​ക്ക​ര, മാ​ത്യു ചാ​ണ്ടി, ഷാ​നി എ​ബ്രാ​ഹം, ജോ​ർ​ജ് മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

പി​ക്നി​ക്കി​ലേ​യ്ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ണ്ടി​ക്കു​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ചൊ​ള്ളം​മ്പേ​ൽ, ജോ​സി കു​രി​ശി​ങ്ക​ൽ, സെ​ക്ര​ട്ട​റി പ്ര​ജി​ൽ അ​ല​ക്സാ​ണ്ട​ർ, ലി​ൻ​സ് ജോ​സ​ഫ് തു​ട​ങ്ങി എ​ല്ലാ ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു.

Park address: 8135 Lorel Avenue Skokie, IL 60077.