ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേ​മി​ന് സ്വീ​ക​ര​ണ​വും മു​തി​ർ​ന്ന​വ​രു​ടെ സം​ഗ​മ​വും
Monday, June 30, 2025 3:55 PM IST
ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​നും കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ പ്ര​ഥ​മ മ​ല​ങ്ക​ര റീ​ത്തി​ലെ മെ​ത്രാ​നും കൂ​ടി​യാ​യ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേ​മി​ന് സ്വീ​ക​ര​ണ​വും ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ സം​ഗ​മ​വും ന​ട​ത്ത​പ്പെ​ടു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​വ​ക​യി​ൽ എ​ത്തു​ന്ന പി​താ​വി​നെ ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചാ​ന​യി​ക്കും.

തു​ട​ർ​ന്ന് മ​ല​ങ്ക​ര റീ​ത്തി​ൽ പി​താ​വ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 70 വ​യ​സി​ന് മു​ക​ളി​ലുള്ള ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ സം​ഗ​മം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ത്ത​പ്പെ​ടും. 70 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കാ​യി പ്ര​ത്യേ​ക അ​നു​ഗ്ര​ഹ പ്രാ​ർ​ഥ​ന​യും അ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും.


വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്തെ​ൻ​പു​ര, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ഷാ​ലോം കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട്, സ​ണ്ണി മേ​ലേ​ടം, ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​തി​ന​ഞ്ചാം വാ​ർ​ഷി​ക ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും.