വി​മാ​ന​ത്തി​ൽ പു​ക​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്; യുഎസില്‍ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
Thursday, July 3, 2025 7:57 AM IST
പി.പി. ചെറിയാൻ
ഷി​ക്കാ​ഗോ: വി​മാ​ന​ത്തി​ൽ പു​ക​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഷി​ക്കാ​ഗോ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി.

ഷി​ക്കാ​ഗോ​യി​ലെ ഒ'​ഹെ​യ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​മാ​നം വ​ഴി​തി​രി​ച്ച് സെ​ന്‍റ് ലൂ​യി​സ് ലാം​ബ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്.


ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ(​എ​ഫ്എ​എ) ഗോ​ജെ​റ്റ് ഫ്ലൈ​റ്റ് 4423 ആ​ണ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. പു​ക​യു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും എ​ഫ്എ​എ അ​റി​യി​ച്ചു.

ഗോ​ജെ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ഇ​തു​വ​രെ ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.