ബാ​ൾ​ഡ് ഈ​ഗി​ൾ യു​എ​സ് ദേ​ശീ​യ പ​ക്ഷി
Friday, December 27, 2024 10:37 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ര​ണ്ട​ര നൂ​റ്റാ​ണ്ടാ​യി അ​മേ​രി​ക്ക​ൻ ദേ​ശീ​യ​മു​ദ്ര​യെ അ​ല​ങ്ക​രി​ക്കു​ന്ന വെ​ള്ള​ത്ത​ല​യ​ൻ പ​രു​ന്തി​ന് (ബാ​ൾ​ഡ് ഈ​ഗി​ൾ) ഒ​ടു​ക്കം ദേ​ശീ​യ​പ​ക്ഷി​യെ​ന്ന ബ​ഹു​മ​തി ഔ​ദ്യോ​ഗി​ക​മാ​യി ല​ഭി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച ബി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച കോ​ൺ​ഗ്ര​സ് പാ​സാ​ക്കി​യി​രു​ന്നു.

ക്രി​സ്മ​സ് ദി​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ബി​ല്ലി​ൽ ഒ​പ്പു​വ​ച്ചു. 1982 മു​ത​ൽ അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ​മു​ദ്ര​യി​ൽ പ​രു​ന്തു​ണ്ട്. ദേ​ശീ​യ പ​ക്ഷി​യാ​യി​ട്ടാ​ണ് എ​ല്ലാ​വ​രും പ​രി​ഗ​ണി​ച്ചി​രു​ന്ന​തെ​ങ്കി​ലും നി​യ​മ​ത്തി​ലൊ​ന്നും ഇ​തേ​ക്കു​റി​ച്ചു വ്യ​ക്ത​ത ഇ​ല്ലാ​യി​രു​ന്നു.


അ​മേ​രി​ക്ക​യു​ടെ സ്ഥാ​പ​ക പി​താ​ക്ക​ന്മാ​രി​ലൊ​രാ​ളാ​യ ബെ​ഞ്ച​മി​ൻ ഫ്രാ​ങ്ക്ളി​ൻ വെ​ള്ള​ത്ത​ല​യ​ൻ പ​രു​ന്തി​നെ ദേ​ശീ​യ പ​ക്ഷി​യാ​ക്കു​ന്ന​തി​നെ എ​തി​ർ​ത്തി​രു​ന്ന​താ​യും പ​റ​യു​ന്നു.

ഏ​ഴു കി​ലോ​ഗ്രാം വ​രെ ഭാ​രം വ​യ്ക്കു​ന്ന ഈ ​പ​ക്ഷി ചി​റ​കു വി​രി​ച്ചാ​ൽ ര​ണ്ടു മീ​റ്റ​റി​ലേ​റെ വീ​തി​യു​ണ്ടാ​കും. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ക്ഷി​യു​ടെ എ​ണ്ണ​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്തു വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്.