ഷു​ഗ​ര്‍​ലാ​ന്‍​ഡ് സി​റ്റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ഡോ. ​ജോ​ര്‍​ജ് കാ​ക്ക​നാ​ട്ട്
Monday, December 23, 2024 5:30 PM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ണ്‍: യു​എ​സി​ൽ സി​റ്റി കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടെ​ക്സ​സി​ലെ ഷു​ഗ​ര്‍​ലാ​ന്‍​ഡ് സി​റ്റി കൗ​ണ്‍​സി​ല്‍ അ​റ്റ് ലാ​ര്‍​ജ് പൊ​സി​ഷ​ന്‍ വ​ണി​ലേ​ക്ക് മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​യ ഡോ. ​ജോ​ര്‍​ജ് കാ​ക്ക​നാ​ട്ട് മ​ത്സ​രി​ക്കു​ന്നു.

മേ​യ് മൂ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഏ​പ്രി​ല്‍ 21 മു​ത​ല്‍ 29 വ​രെ​യാ​ണ് ഏ​ര്‍​ലി വോ​ട്ടിം​ഗ്. മേ​യ​റും ആ​റു കൗ​ണ്‍​സി​ല​ര്‍​മാ​രു​മാ​ണ് ന​ഗ​ര​ത്തി​ന്‍റെ ഭ​ര​ണം ന​ട​ത്തു​ന്ന​ത്. അ​തി​ല്‍ ര​ണ്ടു പേ​ര്‍ അ​റ്റ് ലാ​ര്‍​ജ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണ്. ന​ഗ​ര​ത്തി​നെ നാ​ലാ​യി വി​ഭ​ജി​ച്ച് നാ​ലു കൗ​ണ്‍​സി​ല​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കും.

ഇ​വ​ര്‍​ക്കു പു​റ​മേ ര​ണ്ട് അ​റ്റ് ലാ​ര്‍​ജ് കൗ​ണ്‍​സി​ല​ര്‍​മാ​രും മേ​യ​റും അ​ട​ങ്ങു​ന്ന​താ​ണ് ന​ഗ​ര​ത്തി​ന്‍റെ ഭ​ര​ണ​സ​മി​തി. നാ​ലു കൗ​ണ്‍​സി​ല​ര്‍​മാ​രെ അ​താ​തു കൗ​ണ്‍​സി​ലു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ മേ​യ​റേ​യും അ​റ്റ് ലാ​ര്‍​ജ് കൗ​ണ്‍​സി​ല​ര്‍​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്യ​ണം.

ആ​കെ 111,000ല്‍ ​പ​രം ജ​ന​സം​ഖ്യ​യു​ള്ള ഷു​ഗ​ര്‍​ലാ​ൻ​ഡി​ല്‍ 38 ശ​ത​മാ​നം ത​ദേ​ശി​യ​രും 38 ശ​ത​മാ​നം ഏ​ഷ്യ​ക്കാ​രു​മു​ണ്ട്. മ​ല​യാ​ളി​ക​ളു​ടെ വ​ലി​യ സാ​ന്നി​ധ്യ​മാ​ണ് എ​ടു​ത്തു പ​റ​യേ​ണ്ട​ത്. പൊ​തു​വേ റി​പ്പ​ബ്ലി​ക്ക​ന്‍ മേ​ധാ​വി​ത്വ​മു​ള്ള ന​ഗ​ര​മാ​ണി​ത്. എ​ന്നാ​ല്‍ സി​റ്റി കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ക്ഷി​ര​ഹി​ത​മാ​ണ്.

സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം പാ​ലി​ക്കു​ക, ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍​ത്തു​ക, പൊ​തു​സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യാ​ണ് ഡോ. ​ജോ​ര്‍​ജ് വോ​ട്ട​ര്‍​മാ​രെ സ​മീ​പി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ന്റെ ബ​ജ​റ്റ് ഫ​ല​പ്രാ​ദ​മാ​യി വി​നി​യോ​ഗി​ക്കു​ക എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ബ​ജ​റ്റ് കാ​ര്യ​ക്ഷ​മ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​യി ലേ​സ​ര്‍ പോ​ലെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ പ​ക്ഷം. നി​കു​തി​ക​ളും പി​ഴ​ക​ളും ഫീ​സും മി​നി​മം ആ​ക്ക​ണം. ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ല്‍ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ന്റെ വ​ള​ര്‍​ച്ച​യി​ലും വി​ക​സ​ന​ത്തി​ലും എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണം തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളും അ​ദ്ദേ​ഹം മു​ന്നോ​ട്ടു വ​യ്ക്കു​ന്നു.


പൊ​തു സു​ര​ക്ഷ​യാ​ണ് അ​ദ്ദേ​ഹം മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന മ​റ്റൊ​രു വി​ഷ​യം. പൊ​ലീ​സ്, ഫ​യ​ര്‍, റെ​സ്‌​ക്യൂ, എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ല്‍ ത​ന്നെ തു​ട​ര​ണം. കു​ടും​ബ​ങ്ങ​ള്‍​ക്കും ബി​സി​ന​സി​നും മി​ക​ച്ച അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന ടെ​ക്സ​സി​ലെ ഏ​റ്റ​വും ന​ല്ല ന​ഗ​ര​മാ​യി ഷു​ഗ​ര്‍​ലാ​ന്‍​ഡി​നെ മാ​റ്റ​ണം എ​ന്നാ​ണ് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഡോ. ​ജോ​ര്‍​ജ് വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​ഫ​ഷ​ണ​ല്‍, അ​ക്കാ​ദ​മി​ക്, പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തെ​ല്ലാം സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് അ​ദ്ദേ​ഹം. യു​എ​സ് എ​യ​ര്‍​ഫോ​ഴ്‌​സ് ക്യാ​പ്റ്റ​ന്‍ ആ​യ അ​ദ്ദേ​ഹം ഇ​റാ​ഖ് യു​ദ്ധം "ഓ​പ്പ​റേ​ഷ​ന്‍ ഡെ​സേ​ര്‍​ട്ട് സ്റ്റോ​മി​ല്‍' പ​ങ്കെ​ടു​ത്തി​രു​ന്നു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡോ. ​ജോ​ര്‍​ജ്, ആ​ഴ്ച​വ​ട്ടം പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റു​മാ​ണ്. സൈ​നി​ക സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​ന് മു​ൻ​പ് സോ​ഷ്യ​ല്‍ വ​ര്‍​ക്കി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്ട​റേ​റ്റും നേ​ടി​യ അ​ദ്ദേ​ഹം ബ​ര്‍​ണി റോ​ഡ് മു​നി​സി​പ്പ​ല്‍ യൂ​ട്ടി​ലി​റ്റീ​സ് ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു.

ഗ്ലെ​ന്‍ ലോ​റ​ല്‍ ഹോം ​ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ബി​സി​ന​സ് സം​രം​ഭ​ക​ന്‍ എ​ന്ന നി​ല​യി​ല്‍, ഫോ​ര്‍​ട്ട് ബെ​ന്‍​ഡ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് അം​ഗ​മാ​ണ്. ഷു​ഗ​ര്‍​ലാ​ന്‍​ഡ് റോ​ട്ട​റി, ഷു​ഗ​ര്‍​ലാ​ന്‍​ഡ് ല​യ​ണ്‍​സ് ക്ല​ബ്, സെ​ന്‍റ് തെ​രേ​സാ​സ് കാ​ത്ത​ലി​ക് ച​ര്‍​ച്ചി​ലെ നൈ​റ്റ്സ് ഓ​ഫ് കൊ​ളം​ബ​സ് എ​ന്നി​വ​യി​ലും അം​ഗ​മാ​ണ്.