ടെക്സസിലെ സ്കൂളിൽ വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം, അഞ്ച് കുട്ടികൾക്ക് പരിക്ക്
Tuesday, December 24, 2024 12:07 PM IST
പി.പി. ചെറിയാൻ
ടെ​ക്സ​സ്: സാ​ൻ അ​ന്‍റോ​ണി​യോ​യി​ലെ സ്കൂ​ളി​ലുണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. എ​ക്സ​ൽ​ഡ് മോ​ണ്ടി​സോ​റി പ്ല​സി​ലെ അ​ധ്യാ​പി​ക അ​ല​ക്സി​യ റോ​സാ​ലെ​സ്(22) ആ​ണ് മ​രി​ച്ച​ത്.

അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. അ​വ​ധി​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യി​രു​ന്നു. ഇതിൽ ഒരാളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.


അ​പ​ക​ട​സ​മ​യ​ത്ത് കു​ട്ടി​ക​ൾ​ക്കൊ​പ്പം നിൽക്കുകയായിരു​ന്ന റോ​സാ​ലെ​സ് വാ​ഹ​ന​ത്തി​ന​ടി​യി​ൽ കു​ടു​ങ്ങി. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റ് ഉ​പ​യോ​ഗി​ച്ച് അ​ധ്യാ​പി​ക​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചു. പ​രിക്കേ​റ്റ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.