ബ്ര​സീ​ലി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു: 10 മ​ര​ണം
Monday, December 23, 2024 10:58 AM IST
റി​യോ ഡി ​ഷാനെയ്റോ: ബ്ര​സീ​ലി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്ത് പേ​ർ മ​രി​ച്ചു. ലൂ​യി​സ് ക്ലൗ​ഡി​യോ എ​ന്ന ബി​സി​ന​സു​കാ​ര​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച‍ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തെ​ക്ക​ൻ ബ്ര​സീ​ലി​ലെ ഗ്ര​മാ​ഡോ ന​ഗ​ര​ത്തി​ന് സ​മീ​പ​മാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. സ​മീ​പ പ​ട്ട​ണ​മാ​യ ക​നേ​ല​യി​ൽ നി​ന്ന് യാ​ത്ര തി​രി​ച്ച വി​മാ​ന​മാ​ണ് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.


ഗ്ര​മാ​ഡോ​യി​ലെ ഒ​രു കെ​ട്ടി​ട​ത്തിലെ ചി​മ്മി​നി​യി​ൽ ഇ​ടി​ച്ച​തി​ന് ശേ​ഷം വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല എന്നാണ് പോലീസ് അറിയിച്ചത്.