നയാഗ്ര: കാനഡയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ(29) ആണ് മരിച്ചത്.
നയാഗ്രയ്ക്കടുത്തുള്ള സെന്റ് കാതറൻസിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 2017ൽ പഠനത്തിനായിയാണ് അരുൺ കാനഡയിലെത്തിയത്.
മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.