ബം​ഗ​ളൂ​രു​വി​ൽ യു​എ​സ് കോ​ൺ​സു​ലേ​റ്റ് തു​റ​ക്കും
Tuesday, December 24, 2024 1:17 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: ബം​ഗ​ളൂ​രു​വി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റ് 2025 ജ​നു​വ​രി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ക്കു​മെ​ന്ന് ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ എ​റി​ക് ഗാ​ർ​സെ​റ്റി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച ന​ട​ന്ന യു​എ​സ് - ഇ​ന്ത്യ ബി​സി​ന​സ് കൗ​ൺ​സി​ൽ(യു​എ​സ്ഐ​ബി​സി) യോ​ഗ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും ഇ​ത് പ്ര​യോ​ജ​ന​കരമാവും. വീ​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​നും ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും നൂ​ത​ന​ത്വ​ത്തി​ന്‍റെ​യും ആ​ഗോ​ള കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ബം​ഗ​ളൂ​രു​വി​ന്‍റെ പ​ദ​വി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ കോ​ൺ​സു​ലേ​റ്റ് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.