ടൈ​ല​ർ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി റ​വ. ജെ. ​ഗ്രി​ഗ​റി കെ​ല്ലി​യെ നി​യ​മി​ച്ചു
Tuesday, December 24, 2024 11:41 AM IST
പി.​പി. ചെ​റി​യാ​ൻ
ടെ​ക്‌​സ​സ്: ടൈ​ല​ർ രൂ​പ​ത​യു​ടെ അ​ഞ്ചാ​മ​ത്തെ ബി​ഷ​പ്പാ​യി റ​വ. ജെ. ​ഗ്രി​ഗ​റി കെ​ല്ലി​യെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. നി​ല​വി​ൽ ഡാ​ള​സ് രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​ണ് കെ​ല്ലി. വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ യു​എ​സി​ലെ അ​പ്പ​സ്തോ​ലി​ക് നു​ൺ​ഷ്യോ ക​ർ​ദി​നാ​ൾ ക്രി​സ്റ്റോ​ഫ് പി​യ​റി​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

2025 ഫെ​ബ്രു​വ​രി 24ന് ​ടൈ​ല​ർ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി കെ​ല്ലി ചു​മ​ത​ല​യേ​ൽ​ക്കും. അ​യോ​വ​യി​ൽ ജ​നി​ച്ച കെ​ല്ലി 1982 മേ​യ് 15ന് ​ഡാ​ള​സ് രൂ​പ​ത​യു​ടെ വൈ​ദി​ക​നാ​യി. 2016 ഫെ​ബ്രു​വ​രി 11ന് ​ഗ്വാ​ഡ​ലൂ​പ്പി​ലെ ക​ന്യ​ക​യു​ടെ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഡാ​ള​സ് രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി.


1978ൽ ​ഡാ​ളസ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ത​ത്ത്വ​ചി​ന്ത​യി​ൽ ബി​രു​ദം നേ​ടി​യ കെ​ല്ലി 1982ൽ ​അ​വി​ടെ നി​ന്ന് ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.