ഐ​പി​സി​എ​ൻ​എ മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ ജ​നു​വ​രി 10ന്
Tuesday, December 24, 2024 1:01 PM IST
ജോ​ർ​ജ് ജോ​സ​ഫ്
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ൻ​എ) മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്ന, മീ​ഡി​യ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര ച​ട​ങ്ങ് ജ​നു​വ​രി 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ച്ചി​യി​ലെ ഗോ​കു​ലം പാ​ർ​ക്ക് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കും.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മാ​ധ്യ​മ​രം​ഗ​ത്ത് സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രെ "പ​യ​നി​യ​ർ' പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ടി.​ജെ.​എ​സ്. ജോ​ർ​ജ്, ബി.​ആ​ർ.​പി. ഭാ​സ്ക​ർ, പി. ​രാ​ജ​ൻ, കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ​ക്ക് ക​ഴി​ഞ്ഞ പു​ര​സ്കാ​ര വേ​ദി​യി​ൽ "ഗു​രു​വ​ന്ദ​നം' ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​വ​ർ​ക്ക് വീ​ട്ടി​ലെ​ത്തി​യാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, പി. ​രാ​ജീ​വ്, റോ​ഷി അ​ഗ​സ്റ്റി​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ര​ട​ക്കം രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ​യും മാ​ധ്യ​മ​രം​ഗ​ത്തെ​യും വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ക​യെ​ന്ന് പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ ഈ​ശോ (സു​നി​ല്‍ ട്രൈ​സ്റ്റാ​ർ), സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, ട്ര​ഷ​റ​ര്‍ വി​ശാ​ഖ് ചെ​റി​യാ​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം, 2026-27 നി​യു​ക്ത പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്തു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.


ജ​നു​വ​രി ആ​ദ്യം കൊ​ച്ചി​യി​ൽ ന​ട​ത്തു​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ ഈ​ശോ (സു​നി​ൽ ട്രൈ​സ്റ്റാ​ർ) പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഇ​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​ത് ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ സു​ഹൃ​ത്തും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​താ​പ് നാ​യ​രാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ ട്രൈ​സ്റ്റാ​ർ - 1 917 662 1122, ഷി​ജോ പൗ​ലോ​സ് - 1 201 238 9654, പ്ര​താ​പ് നാ​യ​ർ - 91 984 721 0447. [email protected].