ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ
Thursday, December 26, 2024 1:45 PM IST
ഷോ​ളി കു​മ്പി​ളു​വേ​ലി
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ക്കും. ഫോ​മ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലൂ പു​ന്നൂ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫോ​മ​യു​ടെ 80ൽ​പ്പ​രം അം​ഗ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​മാ​യി 2500ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന വി​പു​ല​മാ​യ ക​ൺ​വ​ൻ​ഷ​നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഹൂ​സ്റ്റ​ണി​ലെ വി​ൻ​ഡം ഹോ​ട്ട​ലാ​ണ് വേ​ദി. നാ​ട്ടി​ൽ നി​ന്നും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. വി​പു​ല​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ഫോ​മ​യു​ടെ 12 റീ​ജ​ണു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക​ലാ​മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​കും.


ഫോ​മ​യു​ടെ ഒ​ൻ​പ​താ​മ​ത് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​നാ​ണ് 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ച് ന​ട​ക്കു​ന്ന​ത്. ഫോ​മ വി​മ​ൻ​സ് ഫോ​റം, യൂ​ത്ത് വിം​ഗ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഹൃ​ദ്യ​മാ​കു​ന്ന പ​ല പ​രി​പാ​ടി​ക​ളും ന​ട​ത്തു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു.

2024 വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​നെ​ക്കാ​ൾ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​തി​ന​നു​സ​രി​ച്ചു​ള്ള ബ​ജ​റ്റ് ഉ​ണ്ടാ​ക്കു​മെ​ന്ന് ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി അ​റി​യി​ച്ചു. ഫോ​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കു​ടും​ബ ക​ൺ​വ​ൻ​ഷ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലൂ പു​ന്നൂ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.