മെ​ഹ്താ​ബ് സ​ന്ധു​വി​നെ ഓ​റ​ഞ്ച് കൗ​ണ്ടി സു​പ്പീ​രി​യ​ർ കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​യി നി​യ​മി​ച്ചു
Saturday, December 21, 2024 2:37 AM IST
പി.​പി. ചെ​റി​യാ​ൻ
സാ​ക്ര​മെ​ന്‍റോ (ക​ലി​ഫോ​ർ​ണി​യ): ഓ​റ​ഞ്ച് കൗ​ണ്ടി സു​പ്പീ​രി​യ​ർ കോ​ട​തി​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മെ​ഹ്താ​ബ് സ​ന്ധു​വി​നെ ജ​ഡ്ജി​യാ​യി നി​യ​മി​ച്ച​താ​യി ക​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗാ​വി​ൻ ന്യൂ​സോം അ​റി​യി​ച്ചു.

2022 മു​ത​ൽ സു​പ്പീ​രി​യ​ർ കോ​ട​തി​യി​ൽ ക​മ്മ്യൂ​ണി​റ്റി പ്രോ​സി​ക്യൂ​ട്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച മെ​ഹ്താ​ബ് സി​റ്റി ഓ​ഫ് അ​നാ​ഹൈം സി​റ്റി അ​റ്റോ​ർ​ണി ഓ​ഫി​സി​ൽ അ​സി​സ്റ്റ​ന്‍റ്സി​റ്റി അ​റ്റോ​ർ​ണി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


2012 മു​ത​ൽ 2021 വ​രെ സാ​ൻ ബെ​ർ​ണാ​ർ​ഡി​നോ കൗ​ണ്ടി​യി​ൽ ഡ​പ്യൂ​ട്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി​യാ​യി​രു​ന്നു​യ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സാ​ൻ ഡി​യാ​ഗോ സ്കൂ​ൾ ഓ​ഫ് ലോ​യി​ൽ നി​ന്ന് ജൂ​റി​സ് ഡോ​ക്ട​ർ ബി​രു​ദം നേ​ടി​യ മെ​ഹ്താ​ബ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​മാ​ണ്. ജ​ഡ്ജി സ്റ്റീ​വ​ൻ ബ്രോം​ബ​ർ​ഗ് വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് പു​തി​യ നി​യ​മ​നം.