മി​ഷ​ൻ ലീ​ഗ് സ​മ്മ​ർ ക്യാ​മ്പ് ഷി​ക്കാ​ഗോ​യി​ൽ ജൂ​ൺ ഏ​ഴ് മു​ത​ൽ
Friday, May 31, 2024 4:03 PM IST
സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ "റി​ജോ​യ്‌​സ്‌ 2024' എ​ന്ന പേ​രി​ൽ സ​മ്മ​ർ ക്യാ​മ്പ് ഷി​ക്കാ​ഗോ​യി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ൺ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ഷിക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. വി​ജ്ഞാ​ന​വും ഉ​ല്ലാ​സ​വും ഒ​ത്തു​ചേ​ർ​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ക്യാ​മ്പി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക്യാ​മ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ച്ചു വ​രു​ന്നു.