ഇ​ന്ത്യ - പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ന് ഐ​എ​സ് ഭീ​ഷ​ണി; ന്യൂ​യോ​ർ​ക്കി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി
Friday, May 31, 2024 3:20 PM IST
പി.പി.ചെറിയാൻ
ന്യൂ​യോ​ർ​ക്ക്: ജൂ​ൺ ആ​റി​ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ - പാ​ക്കി​സ്ഥാ​ൻ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഐ​എ​സ്ഐ​എ​സ് ആ​ക്ര​മ​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തേ തു​ട​ർ​ന്ന് ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ന​ഗ​ര​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​ടൂ​ത​ൽ പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

‌‌‌മ​ത്സ​രം ന​ട​ക്കു​ന്ന ഐ​സ​ൻ​ഹോ​വ​ർ പാ​ർ​ക്കി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് പോ​ലീ​സ് അ​റി​യി​ച്ചു. "ലോ​ൺ വു​ൾ​ഫ്' ആ​ക്ര​മ​ണം (ഒ​റ്റ​യ്ക്ക് ആ​രെ​ങ്കി​ലു​മെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന രീ​തി​യി​ൽ) ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

നി​ല​വി​ൽ കാ​ര്യ​മാ​യ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നും ല​ഭ്യ​മാ​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷാ മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യും ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ കാ​ത്തി ഹോ​ച്ചു​ൾ പ​റ​ഞ്ഞു.