ബി​സി​ന​സ് വ​ഞ്ച​നാ കേ​സ്; ട്രം​പ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി
Friday, May 31, 2024 9:59 AM IST
അ​ൽ​ബേ​നി: ബി​സി​ന​സ് വ​ഞ്ച​നാ കേ​സി​ൽ അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. ന്യൂ​യോ​ർ​ക്ക് കോ​ട​തി​യാ​ണ് കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നെ​ന്ന് വി​ധി​ച്ച​ത്.

ജൂ​ലൈ 11ന് ​കേ​സി​ൽ ശി​ക്ഷ വി​ധി​ക്കും. 34 കേ​സു​ക​ളി​ലും അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കേ​സ് പ​രി​ഗ​ണി​ച്ച 12 അം​ഗ ജൂ​റി ഏ​ക​ക​ണ്ഠ​മാ​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ഞ്ചു മാ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് ട്രം​പി​ന് തി​രി​ച്ച​ടി​യാ​യി കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് എ​ത്തി​യ​ത്. മൂ​ന്നാ​ഴ്ച നീ​ണ്ട വി​ചാ​ര​ണ​യ്ക്ക് ശേ​ഷം 12 മ​ണി​ക്കൂ​ർ തെ​ളി​വു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

വി​വാ​ഹേ​ത​ര​ലൈം​ഗി​ക​ബ​ന്ധം വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ മു​ൻ നീ​ല​ച്ചി​ത്ര​ന​ടി​ക്ക് വ​ൻ​തു​ക ന​ൽ​കു​ന്ന​തി​നാ​യും ഇ​ത് മ​റ​ച്ചു​വ​യ്ക്കു​ന്ന​തി​നും ബി​സി​ന​സ് രേ​ഖ​ക​ളി​ൽ ക്രി​ത്രി​മം കാ​ണി​ച്ചെ​ന്ന​താ​ണ് ട്രം​പി​നെ​തി​രാ​യ കേ​സ്.