കാ​റ്റി​യ​യു​ടെ കൊ​ല​പാ​ത​കം: വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 55,000 ഡോ​ള​ർ പാ​രി​തോ​ഷി​കം
Wednesday, May 29, 2024 11:37 AM IST
പി.​പി. ചെ​റി​യാ​ൻ
ടെ​ന്നി​സി: കൊ​ല്ല​പ്പെ​ട്ട പ​ട്ടാ​ള​ക്കാ​രി കാ​റ്റി​യ ഡ്യു​നാ​സ് അ​ഗ്വി​ലാ​റി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് കു​ടും​ബം 55,000 ഡോ​ള​ർ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം 18ന് ​ടെ​ന്നി​സി​യി​ൽ ഫോ​ർ​ട്ട് കാം​ബെ​ൽ സൈ​നി​ക താ​വ​ള​ത്തി​നു സ​മീ​പ​മാ​ണ് കാ​റ്റി​യ​യ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സൈ​ന്യ​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച് കാ​റ്റി​യ ടെ​ക്‌​സ​സി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. എ​ന്നാ​ൽ ബേ​സി​ലെ ഒ​രു കൗ​ൺ​സി​ല​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം അ​വ​ൾ പെ​ട്ടെ​ന്ന് മ​ന​സ് മാ​റ്റി​യ​താ​യി അ​മ്മ കാ​ർ​മെ​ൻ അ​ഗ്വി​ലാ​ർ പ​റ​ഞ്ഞു.

പി​ന്നാ​ലെ, കെ​ന്‍റ​ക്കി​യി​ലെ ഫോ​ർ​ട്ട് കാം​പ്ബെ​ൽ ബേ​സി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കാ​റ്റി​യ ഡ്യു​നാ​സി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും എ​ങ്ങ​നെ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഇ​തു​വ​രെ തെ​ളി​ഞ്ഞി​ട്ടി​ല്ല.

ഇ​തി​നി​ടെ​യാ​ണ് കേ​സ് പ​രി​ഹ​രി​ക്കാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് കു​ടും​ബ​ത്തി​ൽ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്.