ടേ​ക്ക്ഓ​ഫി​ന് മു​ൻ​പ് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു
Wednesday, May 29, 2024 7:48 AM IST
പി .പി. ചെ​റി​യാ​ൻ
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ഒ​ഹെ​യ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

സി​യാ​റ്റി​ൽ​ - ടകോ​മ​യി​ലേ​ക്കു​ള്ള യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ഫ്ലൈ​റ്റ് 2091 ടേ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ടാ​ക്സി​വേ​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഒ​രു എ​ൻ​ജി​നി​ൽ തീ ​പ​ട​ർ​ന്ന​ത്.

148 യാ​ത്ര​ക്കാ​രും അ​ഞ്ച് ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ലുണ്ടാ​യി​രു​ന്നു. സേ​ന​യും മെ​ഡി​ക്ക​ൽ സം​ഘ​വും വേ​ഗ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി തീയണച്ചു. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്ത​റ​ക്കി.

മ​റ്റൊ​രു വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി യാ​ത്ര പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് സ്വീ​ക​രി​ച്ചു. സം​ഭ​വ കാ​ര​ണം അ​ന്വേ​ഷി​ച്ചു വരുന്നു.