മൃഗങ്ങളെ വൃത്തിഹീന സാഹചര്യത്തിൽ കണ്ടെത്തി; രണ്ടു പേർ അറസ്റ്റിൽ
Wednesday, May 29, 2024 6:50 AM IST
പി പി ചെറിയാൻ
ഡാവൻപോർട്ട് : മൃഗങ്ങളെ വൃത്തിഹീന സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ചത്ത മുയലുകളെയും പൂച്ചയെയും പോഷകാഹാരക്കുറവുള്ള മൃഗങ്ങളെയും കണ്ടെത്തിയതായി ഉദ്യോഗസ്ഥരും പോലീസും ആരോപിച്ചതിനെത്തുടർന്ന് രണ്ട് ഡാവൻപോർട്ട് നിവാസികളെയാണ് കസ്റ്റഡിയിലെടുത്തത്.

സുസെയ്ൻ ഷ്മിത്ത് (48), ജോഷ്വ ഷ്മിത്ത് (25) എന്നിവരെയാണ് ശനിയാഴ്ച സ്കോട്ട് കൗണ്ടി കസ്റ്റഡിയിലെടുത്തത്. അയോവയിൽ, ഗുരുതരമായ തെറ്റ് ചെയ്ത ഇവർക്ക് രണ്ടുവർഷം വരെ തടവും പിഴയും ലഭിക്കാം.