ഹോ​ളി​വു​ഡ് താ​രം ജോ​ണി വാ​ക്‌​ട​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു
Monday, May 27, 2024 4:59 PM IST
പി.പി. ചെറിയാൻ
ലോ​സ് ആ​ഞ്ച​ല​സ്: പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ന​ട​ൻ ജോ​ണി വാ​ക്‌​ട​ർ (37) വെ​ടി​യേ​റ്റ് മ​രി​ച്ചു. മോ​ഷ​ണ​ശ്ര​മം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ര​മി​ക​ൾ താ​ര​ത്തെ വെ​ടി​വ​ച്ച​ത്. ഉ​ട​ൻ​ത​ന്നെ ജോ​ണി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ ബ്രാ​ൻ​ഡോ കോ​ർ​ബി​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം പ്ര​ശ​സ്ത​നാ​യ​ത്.

അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.