ഇ​ന്‍റ​ർ​നാ​ഷ​ന​ൽ 56 ടൂ​ർ​ണ​മെ​ന്‍റ് ഒക്‌ടോ​ബ​ർ നാ​ല് മു​ത​ൽ ഡി​ട്രോ​യി​റ്റി​ൽ
Saturday, May 25, 2024 3:33 PM IST
രാ​ജു ശ​ങ്ക​ര​ത്തി​ൽ
ഡി​ട്രോ​യി​റ്റ്‌: ഡി​ട്രോ​യി​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ 56 കാ​ർ​ഡ് ഗെ​യി​മി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​വും 25-ാം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 56 കാ​ർ​ഡ് ഗെ​യിം ടൂ​ർ​ണ​മെ​ന്‍റും ഒക്‌ടോ​ബ​ർ 4, 5, 6 തീ​യ​തി​ക​ളി​ൽ ഡി​ട്രോ​യി​റ്റി​ലെ "അ​പ്പ​ച്ച​ൻ ന​ഗ​റി​ൽ' (PERAL EVENT CENTER, 26100 Northwestern Highway Southway Southfield, MI 48076) ന​ട​ക്കും.

ഒക്‌ടോ​ബ​ർ നാ​ലി​ന് ഉ​ച്ച​യ്ക്ക് 12ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ദേ​ശീ​യ സ​മി​തി യോ​ഗ​വും ജ​ന​റ​ൽ ബോ​ഡി​യും അ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ആ​ദ്യ മ​ത്സ​രം വൈ​കു​ന്നേ​രം കൃ​ത്യം നാ​ലി​ന് ആ​രം​ഭി​ക്കും.

ഒക്‌ടോ​ബ​ർ മൂ​ന്നി​ന് മി​ക​ച്ച പ​രി​ശീ​ല​ന ഗെ​യി​മു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. 200 ഡോ​ള​ർ വീ​ത​മാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്. വ​രു​ന്ന​വ​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി റൂ​മു​ക​ൾ സ്വ​ന്ത​മാ​യി ബു​ക്ക് ചെ​യ്യു​വാ​ൻ ബ​ന്ധ​പ്പെ​ടേ​ണ്ട ഹോ​ട്ട​ലു​ക​ൾ: Hampton Inn (Southfield): 248 256 2350, Holiday Inn (Southfield): 248 350 2400.

ഗെ​യി​മു​ക​ളി​ൽ വി​ജ​യി​ക​ളാ​വു​ന്ന ടീ​മു​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 3,000 ഡോ​ള​ർ, ര​ണ്ടാം സ​മ്മാ​നം ര​ണ്ടാ​യി​ര​ത്തി 2100 ഡോ​ള​ർ, മൂ​ന്നാം സ​മ്മാ​നം ആ​യി​ര​ത്തി 1500 ഡോ​ള​ർ, നാ​ലാം സ​മ്മാ​നം 1200 ഡോ​ള​ർ എ​ന്നീ ക്ര​മ​ത്തി​ൽ കാ​ഷ് അ​വാ​ർ​ഡു​ക​ളും, ട്രോ​ഫി​ക​ളും ന​ൽ​കും.

ഒ​ന്നാം സ​മ്മാ​നം വ​ലി​യ​പ​റ​മ്പി​ൽ ഫാ​മി​ലി, ര​ണ്ടാം സ​മ്മാ​നം ജൂ​ബി ജെ ​ച​ക്കു​ങ്ക​ൽ, മൂ​ന്നാം സ​മ്മാ​നം ക​ണ​ക്റ്റി​ക്ക​ട്ടി​ൽ നി​ന്നു​മു​ള്ള മ​ധു കു​ട്ടി, നി​ധി​ൻ ഈ​പ്പ​ൻ, രാ​ജീ​വ് ജോ​ർ​ജ് എ​ന്നി​വ​രും, നാ​ലാം സ​മ്മാ​നം ജോ​സ​ഫ് മാ​ത്യു(​ഫ്ര​ണ്ട്‌​സ് ഓ​ഫ് അ​പ്പ​ച്ച​ൻ) എ​ന്നി​വ​രാ​ണ് സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വെ​ബ് സൈ​റ്റ്: 56International.com ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്‌​സ്: ജോ​സ് ഏ​ബ്ര​ഹാം (ചെ​യ​ർ​മാ​ൻ) 248 802 8952, ജോ​ർ​ജ് വ​ന്നി​ലം (വൈ​സ് ചെ​യ​ർ​മാ​ൻ) 248 921 9941,

എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ: മാ​ത്യു ചെ​രു​വി​ൽ - 586 206 6164, സു​നി​ൽ എ​ൻ. മാ​ത്യു - 734 272 5264, ജോ​സ് ഫി​ലി​പ്പ് - 248 767 9952, സു​നി​ൽ മാ​ത്യു - 248 982 0177, ബി​ജോ​യ്‌​സ്‌ തോ​മ​സ് - 248 761 9979, മാ​ത്യു ചെ​മ്പോ​ല - 914 338 6914.