ന്യൂ​യോ​ര്‍​ക്കി​ല്‍ ബൈ​ക്ക​പ​ക​ടം; ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Saturday, May 25, 2024 10:09 AM IST
ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ര്‍​ക്കി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ശ്രീ ​ബെ​ലേം അ​ച്യു​താ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ല്‍ എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​മെ​ന്നും കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു. ദ ​സ്‌​റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ന്യൂ​യോ​ര്‍​ക്കി​ലെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു മ​രി​ച്ച ശ്രീ ​ബെ​ലേം.