ഷാ ​പു​ര​സ്കാ​ര​ത്തി​ന് ശ്രീ​നി​വാ​സ് ആ​ർ. കു​ൽ​ക്ക​ർ​ണി അ​ർ​ഹ​നാ​യി
Friday, May 24, 2024 3:59 PM IST
പി.പി. ചെ​റി​യാ​ൻ
ക​ലി​ഫോ​ർ​ണി​യ: മി​ല്ലി​സെ​ക്ക​ൻ​ഡ് പ​ൾ​സാ​റു​ക​ൾ, ഗാ​മാ-​റേ സ്ഫോ​ട​ന​ങ്ങ​ൾ, സൂ​പ്പ​ർ​നോ​വ​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്ക് പ്ര​ശ​സ്ത ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ൻ ശ്രീ​നി​വാ​സ് ആ​ർ. കു​ൽ​ക്ക​ർ​ണി ഷാ ​പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി.

ക​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ജ്യോ​തി​ശാ​സ്ത്ര​ത്തി​ലും ഗ്ര​ഹ​ശാ​സ്ത്ര​ത്തി​ലും പ്ര​ഫ​സ​റാ​യ ഡോ. ​കു​ൽ​ക്ക​ർ​ണി, ടൈം ​ഡൊ​മെ​യ്ൻ ജ്യോ​തി​ശാ​സ്ത്ര​ത്തി​ൽ ന​ൽ​കി​യ സു​പ്ര​ധാ​ന സം​ഭാ​വ​ന​ക​ൾ​ക്കാ​ണ് ഈ ​പു​ര​സ്കാ​രം.

ഷാ ​പ്രൈ​സ് ഫൗ​ണ്ടേ​ഷ​ൻ ഈ ​മാ​സം 21 നാ​ണ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക​ർ​ണാ​ട​ക​യി​ൽ വ​ള​ർ​ന്ന ഡോ. ​കു​ൽ​ക്ക​ർ​ണി 1978ൽ ​ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും1983​ൽ ക​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല ബെ​ർ​ക്ക്‌​ലി​യി​ൽ നി​ന്ന് ഡോ​ക്ട​റേ​റ്റും നേ​ടി.

ഡോ. ​കു​ൽ​ക്ക​ർ​ണി​യെ കൂ​ടാ​തെ ഈ ​വ​ർ​ഷം ലൈ​ഫ് സ​യ​ൻ​സി​ലും മെ​ഡി​സി​നി​ലും ഷാ ​പ്രൈ​സ് ഡോ. ​സ്വീ ലേ ​തീ​ൻ, ഡോ. ​സ്റ്റു​വ​ർ​ട്ട് ഓ​ർ​ക്കി​ൻ, ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ഡോ. ​പീ​റ്റ​ർ സ​ർ​നാ​ക്ക് എ​ന്നി​വ​രും ക​ര​സ്ഥ​മാ​ക്കി.

ഓ​രോ വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ൾ​ക്ക് 1.2 മി​ല്യ​ൻ ഡോ​ള​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് ന​വം​ബ​ർ ഒന്നിന് ​ഹോ​ങ്കോം​ഗി​ൽ ന​ട​ക്കും.