ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ഹൂ​സ്റ്റ​ണി​ലെ ന​വീ​ക​രി​ച്ച ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Friday, May 24, 2024 10:59 AM IST
ടെ​ക്സ​സ്: ആ​ഗോ​ള ജ്വ​ല്ല​റി ബ്രാ​ൻ​ഡാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ഹൂ​സ്റ്റ​ണി​ലെ ന​വീ​ക​രി​ച്ച ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജി കെ.​പി. ജോ​ർ​ജ്, കൗ​ണ്ടി കോ​ർ​ട്ട് ലോ 3 ​പ്രി​സൈ​ഡിം​ഗ് ജ​ഡ്ജി ജൂ​ലി മാ​ത്യു, ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​ത്യേ​ക ഓ​ഫ​റു​ക​ളോ​ടെ​യാ​ണു പു​തു​ക്കി​യ ഷോ​റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. നി​ശ്ചി​ത​മൂ​ല്യ​ത്തി​നു സ്വ​ർ​ണം, ഡ​യ​മ​ണ്ട്, പോ​ൾ​കി, പേ​ൾ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്കു സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും.

ജ്വ​ല്ല​റി ഷോ​പ്പിം​ഗി​ൽ ഏ​റ്റ​വും മി​ക​ച്ച ലോ​കോ​ത്ത​ര അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യെ​ന്ന​താ​ണ് വി​പു​ലീ​ക​രി​ച്ച ഷോ​റൂ​മി​ന്‍റെ ല​ക്ഷ്യ​മെ​ന്നു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.