മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ലെ നീ​ന്ത​ല്‍​കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Friday, May 24, 2024 10:37 AM IST
കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യെ അ​മേ​രി​ക്ക​യി​ല്‍ നീ​ന്ത​ല്‍​കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ക്ക​ള​ത്തൂ​ര്‍ വാ​ത്യാം​പി​ള്ളി​ല്‍ ജോ​ര്‍​ജ് വി. ​പോ​ള്‍ (അ​നി 56) ആ​ണ് മ​രി​ച്ച​ത്.

ഹൂ​സ്റ്റ​ണി​ലെ വീ​ട്ടി​ലു​ള്ള നീ​ന്ത​ല്‍​ക്കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴ്ന്ന മ​ക​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം സം​ഭ​വി​ച്ചു എ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​രം.

സം​സ്‌​കാ​രം ഹൂ​സ്റ്റ​ണി​ല്‍ ന​ട​ക്കും. പൗ​ലോ​സ് സാ​റ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: കേ​യ. മ​ക്ക​ള്‍: ബ്ര​യാ​ന്‍, സാ​റ.