ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക്വി​സ് മ​ത്സ​രം; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Wednesday, May 15, 2024 5:19 PM IST
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്‌​നാ​നാ​യ റീ​ജി​യ​ൺ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്‌​നാ​നാ​യ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ അ​ഷി​താ ഷി​ബി ത​ള്ള​ത്തു​കു​ന്നേ​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി.

ആ​ൽ​ഡെ​ൻ ഷി​ബി ത​ള്ള​ത്തു​കു​ന്നേ​ൽ (സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക, ന്യൂ​യോ​ർ​ക്ക്), ഇ​സ​ബെ​ൽ വേ​ലി​കെ​ട്ട​ൽ (സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക, സാ​ൻ ഹൊ​സെ, കാ​ലി​ഫോ​ർ​ണി​യ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മു​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്‌​ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യാ​ണ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

മി​ഷ​ൻ ലീ​ഗ് റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ, ഷീ​ബാ താ​ന്നി​ച്ചു​വ​ട്ടി​ൽ, സു​ജാ ഇ​ത്തി​ത്ത​റ എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.