അങ്കമാലിയിലെ റൈന്‍ലാന്‍റ് ജര്‍മന്‍ സ്കൂളിന് പരീക്ഷാ കേന്ദ്രം അനുവദിച്ചു
Friday, July 5, 2024 7:59 AM IST
അ​ങ്ക​മാ​ലി: ജ​ര്‍​മ​ന്‍ ഭാ​ഷ പ​ഠി​പ്പി​യ്ക്കാ​ന്‍ 2020 ഫെ​ബ്രു​വ​രി 20ന് ​അ​ങ്ക​മാ​ലി​യി​ല്‍ ആ​രം​ഭി​ച്ച റൈ​ന്‍​ലാ​ന്‍റ് ജ​ര്‍​മ​ന്‍ സ്കൂ​ളി​ന് നി​ല​വി​ല്‍ ജ​ര്‍​മ​ന്‍ ഭാ​ഷ പ​രീ​ക്ഷ​യാ​യ ഒ​എ​സ്ഡി​യു​ടെ കേ​ന്ദ്ര​മാ​യി അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഒ​എ​സ്ഡി പ​രീ​ക്ഷ എ​ഴു​താ​ന്‍ നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് റൈ​ന്‍​ലാ​ന്‍റ് സ്കൂ​ളി​ലെ​ത്തി​യ​ത്.

അ​തു​കൊ​ണ്ട് ജ​ര്‍​മ​ന്‍ ഭാ​ഷാ പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള​ത്തി​ലു​ള്ള​വ​ര്‍​ക്ക് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പോ​വാ​തെ അ​ങ്ക​മാ​ലി​യി​ലെ റൈ​ന്‍​ലാ​ന്‍റ് സ്കൂ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കു​മെ​ന്ന​ത് ഒ​രു അ​നു​ഗ്ര​ഹ​മാ​യി. പ്ര​വാ​സി ഓ​ണ്‍​ലൈ​ന്‍ ചീ​ഫ്എ​ഡി​റ്റ​റും യൂ​റോ​പ്പി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും കേ​ര​ള ലോ​ക​സ​ഭാം​ഗ​വു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​യും ഭാ​ര്യ ഷീ​ന​യും റൈ​ന്‍​ലാ​ന്‍റ് സ്കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.



സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ലെ​ത്തി​യ ഇ​രു​വ​രെ​യും സ്കൂ​ള്‍ സ്ഥാ​പ​ക എം​ഡി​യും ജ​ര്‍​മ​നി​യി​ലെ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​നാ​രം​ഗ​ത്തു മാ​ത്ര​മ​ല്ല കൊ​ളോ​ണി​ലെ ദ​ര്‍​ശ​ന തീ​യ​റ്റേ​ഴ്സി​ന്‍റെ സ്ഥാ​പ​കാം​ഗ​വും ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ല്‍, ഭാ​ര്യ ജെ​മ്മ ഗോ​പു​ര​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ ജോ​സി​നും ഷീ​ന​യ്ക്കും ബൊ​ക്ക ന​ല്‍​കി സ്വീ​ക​രി​ച്ചു.

സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ കൂ​ടാ​തെ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ഗാ​യി​ക​യു​മാ​യ ജോ​സ്ന ഷാ​ന്‍റി എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.