യു​കെ​യി​ലേ​ക്ക് കെ​യ​ർ ഹോം ​വി​സ: 13 ല​ക്ഷം വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി
Tuesday, July 2, 2024 12:43 PM IST
ക​ണ്ണൂ​ർ: യു​കെ​യി​ലേ​ക്ക് കെ​യ​ർ ഹോം ​വി​സ ശ​രി​യാ​ക്കി​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 13 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ അ​ഗ്നീ​റ ക​ണ​ക്ടിം​ഗ് പോ​യ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ സി​നി​ൽ​കു​മാ​ർ, നി​ഷ് സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കി​ഴു​ന്ന​പ്പാ​റ സ്വ​ദേ​ശി എം. ​മി​ഥു​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്.

യു​കെ​യി​ലേ​ക്ക് കെ​യ​ർ ഹോം ​ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 2023 ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ 2024 ജ​നു​വ​രി 25 വ​രെ പ​ല ത​വ​ണ​ക​ളാ​യി 13,10,000 വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും വാ​ങ്ങി​യ പ​ണ​മോ വീ​സ​യോ തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.