കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Saturday, June 29, 2024 3:10 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ 42-ാമ​ത് തി​രു​നാ​ളി​നും വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നും ഇ​ന്ന്(ജൂ​ണ്‍ 29) വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കും.

കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ ലീ​ബ് ഫ്രൗ​വ​ന്‍ ദേ​വാ​ല​യ​ത്തി​ലാ​ണ് ( Regenten Str.4, 51063 കൊ​ളോ​ണ്‍, മ്യൂ​ള്‍​ഹൈം) ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്. ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്കു ശേ​ഷം പ്ര​സി​ദേ​ന്തി കൊ​ടി​യും വ​ഹി​ച്ച് മു​ത്തു​ക്കു​ട​യേ​ന്തി​യ മു​ന്‍ പ്ര​സി​ദേ​ന്തി​മാ​രു​ടെ അ​ക​മ്പ​ടി​യി​ല്‍ ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​ത്തോ​ടു​കൂ​ടി​യാ​ണ് കൊ​ടി​യേ​റ്റം ന​ട​ത്തു​ന്ന​ത്.

റാ​റ്റിം​ഗ​നി​ല്‍ താ​മ​സി​ക്കു​ന്ന തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി സാ​ബു, ധ​ന്യ കോ​യി​ക്കേ​രി​ല്‍, മ​ക്ക​ളാ​യ നോ​യ​ല്‍, നോ​ബി​ള്‍ നേ​ഹ, ന​ത്താ​നി​യേ​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​സി​ദേ​ന്തി.

ഞാ​യ​റാ​ഴ്ച​യാ​ണ് തി​രു​നാ​ളി​ന്‍റെ മു​ഖ്യ​പ​രി​പാ​ടി​ക​ള്‍. യൂ​റോ​പ്പി​ന്‍റെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റും ബി​ഷ​പ്പു​മാ​യ മാ​ര്‍ സ്റ്റീ​ഫ​ന്‍ ചി​റ​പ്പ​ണ​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യി ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​യി​ല്‍ നി​ര​വ​ധി വൈ​ദി​ക​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​വും.

പ്ര​സി​ദേ​ന്തി വാ​ഴ്ച, ന​ഗ​രം ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച​വി​ള​മ്പ്, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ കൂ​ടാ​തെ ഉ​ച്ച​ക​ഴി​ഞ്ഞ് ക​ലാ​പ​രി​പാ​ടി​ക​ളും ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ക്കും. 10 സ​മ്മാ​ന​ങ്ങ​ളാ​ണ് ലോ​ട്ട​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​ര്‍​മ​നി​യി​ലെ വു​പ്പ​ര്‍​ത്താ​ലി​ലെ ലോ​ട്ട​സ് ട്രാ​വ​ല്‍​സ് (സ​ണ്ണി തോ​മ​സ് കോ​ട്ട​ക്ക​മ​ണ്ണി​ല്‍) സ്പോ​ണ്‍​സ​ര്‍ ചെ​യ്ത ഇ​ക്ക​ണോ​മി ക്ലാ​സ് എ​യ​ര്‍ ടി​ക്ക​റ്റാ​ണ് (ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചും) ലോ​ട്ട​റി​യി​ല്‍ ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ല്‍​കു​ന്ന​ത്.

ര​ണ്ടാം സ​മ്മാ​നം 250 യൂ​റോ (ക​രി​മ്പി​ല്‍ ക്രാ​ങ്ക​ന്‍ ആ​ന്‍റ് ആ​ള്‍​ട്ട​ന്‍ ഫ്ളീ​ഗെ നൊ​യ​സ്), മൂ​ന്നാം സ​മ്മാ​നം 101 യൂ​റോ( നി​ല​വ​റ ഷോ​പ്പ് & റ​സ്റ്റോ​റ​ന്‍റ് ഫ്രെ​ഷ​ന്‍), നാ​ലാം സ​മ്മാ​നം 100 യൂ​റോ (ന​ന്ദീ​സ് കേ​റ്റ​റിം​ഗ് സ​ര്‍​വീ​സ് ഹി​ല്‍​ഡ​ന്‍), അ​ഞ്ചാം സ​മ്മാ​നം 100 യൂ​റോ ( ബെ​ന്നി ഇ​ന്‍​ഡ്യ​ന്‍ ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പ്, ജെ​ജെ മാ​വേ​ലി സ്റേ​റാ​ര്‍ ലെ​വ​ര്‍​കു​സ​ന്‍),

ആ​റു മു​ത​ല്‍ 10 വ​രെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളി​ല്‍ 50 യൂ​റോ വീ​തം മ​നു ജോ​സ് ദു​ബാ​യി, റി​ല​യ​ന്‍റ് ക്രെ​ഡി​റ്റ്സ് ഇ​ന്ത്യ പ്രെെ​വ​റ്റ് ലി​മി​റ്റ​ഡ് കോ​ത​മം​ഗ​ലം, ഡോ. ​ജോ​ര്‍​ജ് അ​രീ​ക്ക​ല്‍ കൊ​ളോ​ണ്‍, ടോം ​വെ​മ്പേ​നി​യ്ക്ക​ല്‍ ബോ​ണ്‍, വി​നു ജോ​സ് അ​ബു​ദാ​ബി എ​ന്നി​വ​രാ​ണ് സ്പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​യ്ക്കു​ന്ന​ത്.

തി​രു​നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി​യു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ള്‍​ക്കൊ​പ്പം ക​മ്യൂ​ണി​റ്റി​യു​ടെ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി സ​ഖ​റി​യ (ക​ണ്‍​വീ​ന​ര്‍), സ​ന്തോ​ഷ് വെ​മ്പേ​നി​യ്ക്ക​ല്‍ (സെ​ക്ര​ട്ട​റി), സാ​ബു ചി​റ്റി​ല​പ്പി​ള്ളി(​ട്ര​ഷ​റ​ര്‍), ഷീ​ബ ക​ല്ല​റ​യ്ക്ക​ല്‍, സൗ​മ്യ ജോ​സി, പി​ന്‍റോ ചി​റ​യ​ത്ത്, ഹാ​ന്നോ തോ​മ​സ് മൂ​ര്‍, യോ​ഹ​ന്നാ​ന്‍ വാ​ര​ണ​ത്തി​ല്‍, ക​രോ​ള്‍ പൂ​പ്പി​ള്ളി​ക്കു​ടി​യി​ല്‍ എ​ന്നി​വ​രും തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

സീ​റോ​മ​ല​ബാ​ര്‍ ത​നി​മ​യി​ലാ​ണ് തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്. മു​ത്തു​ക്കു​ട​ക​ളും പേ​പ്പ​ല്‍ പ​താ​ക​യും, ചെ​ണ്ട​മേ​ള​വും ഒ​ക്കെ​യാ​യി ആ​ഘോ​ഷ​പ്പൊ​ലി​മ​യു​ടെ നി​റ​വി​ല്‍ ആ​ത്മീ​യ​ത​യു​ടെ, സാം​സ്കാ​രി​ക​ത​യു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ ഒ​ത്തു​കൂ​ട​ലി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച തി​രു​നാ​ളി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്.

പ്ര​സി​ദേ​ന്തി​യാ​യ കോ​യി​ക്കേ​രി​ല്‍ സാ​ബു, ധ​ന്യ എ​ന്നി​വ​ര്‍ തി​രു​നാ​ളി​ലേ​യ്ക്ക് ഏ​വ​രേ​യും ക്ഷ​ണി​യ്ക്കു​ന്ന​താ​യി അ​റി​യി​ച്ചു.



ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത യി​ലെ​യും എ​സ​ന്‍, ആ​ഹ​ന്‍ എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും ഇ​ന്ത്യാ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹം സ്ഥാ​പി​ത​മാ​യി​ട്ട് 54 വ​ര്‍​ഷ​മാ​യി.

കൊ​ളോ​ണ്‍ ക​ര്‍​ദി​നാ​ള്‍ റൈ​ന​ര്‍ മ​രി​യ വോ​ള്‍​ക്കി​യു​ടെ കീ​ഴി​ലു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​രി​യാ​യി ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ ക​ഴി​ഞ്ഞ 24 വ​ര്‍​ഷ​മാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ക്കു​ന്നു.

വി​വ​ര​ങ്ങ​ള്‍​ക്ക്: ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ - 0221 629868, 01789353004, (പ്ര​സി​ദേ​ന്തി) സാ​ബു കോ​യി​ക്കേ​രി​ല്‍ - +49 176 38150198.