സൗ​ന്ദ​ര്യ മ​ത്സ​ര​വും ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യും ല​ണ്ട​നി​ൽ 13ന്
Monday, July 1, 2024 3:46 PM IST
ലണ്ടൻ: ക​ലാ​ഭ​വ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യും സൗ​ന്ദ​ര്യ മ​ത്സ​ര​വും ല​ണ്ട​നി​ൽ ഈ ​മാ​സം 13ന് ​ന​ട​ക്കും. ഇ​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ന് പു​റ​മേ ഭാ​ര​ത​ത്തി​ലെ മ​റ്റു നൃ​ത്ത ക​ലാ​രൂ​പ​ങ്ങ​ളും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും. ക​ഥ​ക​ളി​യും തെ​യ്യ​വും ക​ള​രി​പ്പ​യ​റ്റും ഇ​ന്ത്യ​ൻ സം​ഗീ​ത​വും നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റും.

മൂ​ന്നു മ​ത്സ​ര റൗ​ണ്ടു​ക​ൾ ക​ട​ന്നു വേ​ണം മ​ത്സ​രാർ​ഥിക​ൾ​ക്ക് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ. എ​റെ​നാ​ള​ത്തെ പ​രി​ശീ​ല​ന​ത്തി​നും ത​യാ​റെ​ടു​പ്പി​നും ശേ​ഷ​മാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ റാം​പി​ൽ ചു​വ​ടു​വ​യ്ക്കു​ന്ന​ത്. ല​ണ്ട​നി​ലെ ഹോ​ൺ ച​ർ​ച്ചി​ലു​ള്ള കാ​മ്പ്യ​ൺ അ​ക്കാ​ദ​മി ഹാ​ളി​ലാ​ണ് പരിപാടി അ​ര​ങ്ങേ​റു​ന്ന​ത്.

ഉ​ച്ചക​ഴി​ഞ്ഞു ര​ണ്ടിന് ക​ല​യു​ടെ മാ​മാ​ങ്ക​ത്തി​ന് തി​രിതെ​ളി​യും. ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു ​കൂ​ടി​യാ​ണ് ടാ​ല​ന്‍റ് ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പരിപാടിയിലേക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

ടി​ക്ക​റ്റി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ - 07841613973, ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - 07912325171 / 07714995428.

Email: [email protected].