ജ​ര്‍​മ​നി​യി​ല്‍ വ​ലി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം ന​ട​ത്തി
Saturday, June 29, 2024 4:31 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ല്‍ "അ​ക്ക​ര​കാ​ഴ്ച​ക​ള്‍' കൂട്ടായ്മയുടെ നേതൃത്വത്തിൽ വ​ലി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം ന​ട​ത്തി. ക​ലാ​സാം​സ്കാ​രി​ക പു​രോ​ഗ​തി​ക്കും മ​ല​യാ​ളി മുസ്‌ലിം കമ്യൂ​ണി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി ജ​ര്‍​മ​നി​യി​ലെ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ള്‍ 2014-ല്‍ ​രൂ​പം​കൊ​ടു​ത്ത കൂ​ട്ടാ​യ്മ​യാ​ണ് "അ​ക്ക​ര​കാ​ഴ്ച​ക​ള്‍".

വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് പെ​രു​ന്നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ ജ​ര്‍​മ​നി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ്മേ​ളി​ച്ച് സ​ന്തോ​ഷ സൗ​ഹൃ​ദ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കും. ഈ ​വ​ര്‍​ഷ​ത്തെ ഈ​ദു​ല്‍ അ​ള്ഹാ ആ​ഘോ​ഷം ജ​ര്‍​മ​നി​യി​ലെ ബാ​ഡ് മെ​ര്‍​ഗെന്‍റ്ഹെെ​യി​മി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

ജൂ​ണ്‍ 20ന് ന​ട​ന്ന ഈ​ദ് ഫാ​മി​ലി മീ​റ്റി​ല്‍ ജ​ര്‍​മ​നി​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മു​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. രാ​വി​ലെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജ​ര്‍​മ​നി​യി​ലെ സീ​നി​യ​ര്‍ പ്ര​വാ​സി ഇ​സ്മാ​യി​ല്‍ ഇ​ല്ല​തും മു​ഖ്യ​പ്ര​ഭാ​ഷ​ണം ഡോ. ​അ​ജാ​ക്സ് മു​ഹ​മ്മ​ദും നി​ര്‍​വ​ഹി​ച്ചു.



ഇ​ടു​ക്കി ജി​ല്ലാ മു​സ്‌ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എം.എ. ​ഷു​ക്കു​ര്‍ ഈ​ദ് സ​ന്ദേ​ശം ന​ല്‍​കി. പ്രോ​ഗ്രാം ക​ണ്‍​വീ​നേ​ഴ്സ് സ​ഫീ​ര്‍ അ​ബ്ദു​ല്‍ വാ​ഹി​ദ്, ജാ​ഫ​ര്‍ ക​റു​ത്തേ​ട​ത്ത്, നൗ​ഫ​ല്‍ താ​പ്പി തു​ട​ങ്ങി​യ​ര്‍ കൂ​ട്ടാ​യ്മ​യു​ടെ റി​പ്പോ​ര്‍​ട്ടും ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ള്‍, ച​ര്‍​ച്ച​ക​ള്‍ സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ​യും ന​ട​ന്നു.​ പ്രോ​ഗ്രാ​മിന്‍റെ ഭാ​ഗ​മാ​യി ബ്രേ​ക്ക്ഔ​ട്ട് സെ​ഷ​ന്‍​സും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

1) ക​രി​യ​ര്‍ ഡെ​വ​ലെ​പ്മെ​ന്‍റ്: സ​ഫീ​ര്‍, ഡോ. ​അ​ലി കൂ​നാ​രി, റ​സീ​ന, ഷാ​ഹി​ദ്
2) ഹ​ലാ​ല്‍ നി​ക്ഷേ​പം: റൗ​ഫ്, ഡോ. ​റി​യാ​സ്, ഷു​മൈ​സ്, ബെ​ന്‍​സീ​ര്‍
3) ജ​ര്‍​മ​നി സ്റ്റാ​ര്‍​ട്ട​പ്പ്: മ​ഹി​ന്‍​ഷ, ഡോ. ​അ​ജാ​ക്സ്, ഷൈ​ന്‍, അ​ഫ്സ​ല്‍, സ​ബീ​ന്‍
4) കമ്യൂ​ണി​റ്റി എം​പ​വ​ര്‍​മെ​ന്‍റ്: ജാ​ഫ​ര്‍, ഹ​നീ​ഫ്, നൗ​ഫ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.