ബ്രി​ട്ട​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Thursday, July 4, 2024 10:55 AM IST
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ നി​ർ​ണാ​യ​ക​മാ​യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക്കി​ന്‍റെ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ. കെ​യ്ർ സ്റ്റാ​ർ​മ​ർ നേ​തൃ​ത്വം ന​ൽ‌​കു​ന്ന ലേ​ബ​ർ പാ​ർ​ട്ടി വ​ൻ വി​ജ​യം നേ​ടു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

എ​ല്ലാ സ​ർ​വേ​ക​ളും ക​ൺ​സ​ർ​വേ​റ്റീ​വ് പാ‍​ർ​ട്ടി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. 14 വ​ർ​ഷ​ത്തെ ക​ൺ​സ​ർ​വേ​റ്റീ​വ് ഭ​ര​ണ​ത്തി​നു വി​രാ​മ​മാ​കു​മെ​ന്ന​തി​നേ​ക്കാ​ൾ പാ​ർ​ട്ടി ഭ​യ​പ്പെ​ടു​ന്ന​ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശ​മാ​യ പ​രാ​ജ​യ​മു​ണ്ടാ​കു​മോ​യെ​ന്ന​താ​ണ്.

പ​രാ​ജ​യം സ​മ്മ​തി​ച്ചു​ക​ഴി​ഞ്ഞ സു​നാ​ക്കി​ന്‍റെ പാ​ർ​ട്ടി ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​കാ​ൻ വേ​ണ്ട സീ​റ്റു​ക​ൾ​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. പി​ന്നീ​ട് പ​ശ്ചാ​ത്ത​പി​ക്കാ​ൻ ഇ​ട​വ​രു​ത്താ​ത്ത തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സു​നാ​ക് വോ​ട്ട​ർ​മാ​രെ ഓ​ർ​മി​പ്പി​ച്ചി​രു​ന്നു.

ലേ​ബ​ർ ഭ​ര​ണം വ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും നി​കു​തി വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു എ​ക്സി​ൽ‌ സു​നാ​ക് കു​റി​ച്ച​ത്.