ചേ​ർ​ത്ത​ല സം​ഗ​മം യു​കെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, July 4, 2024 11:29 AM IST
കൊ​വ​ൻ​ട്രി: യു​കെ​യി​ൽ ജീ​വി​ക്കു​ന്ന ചേ​ർ​ത്ത​ല നി​വാ​സി​ക​ളു​ടെ ആ​റാ​മ​ത് സം​ഗ​മം ശ​നി​യാ​ഴ്ച കൊ​വ​ൻ​ട്രി​യി​ൽ വ​ച്ച് ന​ട​ന്നു. ഓ​ർ​മ​ക​ളും നാ​ട്ടു​വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​ച്ച് ആ​ട്ട​വും പാ​ട്ടു​മാ​യി ചേ​ർ​ത്ത​ല​ക്കാ​ർ ഒ​രു ദി​വ​സം മ​ന​സ് തു​റ​ന്നു ആ​ഘോ​ഷി​ച്ചു.

പ്ര​ഡി​ഡ​ന്‍റ് ആ​ൻ​ഡ്രൂ​സ് മൈ​ക്കി​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ ആ​റാ​മ​ത് ചേ​ർ​ത്ത​ല സം​ഗ​മം ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ഡോ. ​പ്രേം​ച​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രൂ​സ് മൈ​ക്കി​ൾ, സെ​ക്ര​ട്ട​റി ജോ​സ് പീ​റ്റ​ർ, ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ ലി​നി പോ​ൾ എ​ന്നി​വ​ർ വേ​ദി​യി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

തു​ട​ർ​ന്ന് ന​ട​ന്ന 2024 -25 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചേ​ർ​ത്ത​ല സം​ഗ​മം പ്ര​സി​ഡ​ന്‍റാ​യി വ​ർ​ഗീ​സ് ജോ​ണി​നെ​യും സെ​ക്ര​ട്ട​റി​യാ​യി പ്രെ​സെ​ന്ന ഷൈ​നെ​യും ട്രെ​ഷ​റ​റാ​യി സ​ജി ബെ​ന്നി​നെ​യും ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ക​നേ​ഷ്യ​സ് അ​ത്തി​പ്പൊ​ഴി​യെ​യും എ​ക്സി​ക്യൂ​ടീ​വ്‌ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജോ​സ് പീ​റ്റ​ർ, സാ​ജ​ൻ മാ​ട​മ​ന, മ​നോ​ജ് ജേ​ക്ക​ബ്, ലി​നി പോ​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ചേ​ർ​ത്ത​ല സം​ഗ​മം രൂ​പീ​കൃ​ത​മാ​യ​തി​നു ശേ​ഷം എ​ല്ലാ സം​ഗ​മ​വേ​ള​ക​ളി​ലും പ്ര​ത്യേ​കി​ച്ചു പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.

സം​ഗ​മ വേ​ദി​യി​ൽ ലേ​ലം വി​ളി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക​യ്ക്ക് പു​റ​മെ കൂ​ടു​ത​ൽ പ​ണം ക​ണ്ടെ​ത്തി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​വാ​നും യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ചേ​ർ​ത്ത​ല​ക്കാ​രെ ക​ണ്ടെ​ത്തി കൂ​ടു​ത​ൽ വി​പു​ല​മാ​യി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​നും തീ​രു​മാ​നം എ​ടു​ത്തു​കൊ​ണ്ടാ​ണ് സം​ഗ​മം അ​വ​സാ​നി​ച്ച​ത്.