ജര്‍മനിയിൽ ചീസ് മോഷ്‌ടിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
Friday, July 5, 2024 7:52 AM IST
ജോസ് കുമ്പിളുവേലില്‍
ബ​ര്‍​ലി​ന്‍: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​റി​ഞ്ഞ ട്ര​ക്കി​ൽ നി​ന്ന് ചീ​സ് മോ​ഷ്ടി​ച്ച ജ​ർ​മ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി​യി​ൽ പി​രി​ച്ചു​വി​ട്ടു. ന​ട​പ​ടി​ക്കെ​തി​രേ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യ അ​പ്പീ​ൽ കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് പി​രി​ച്ചു​വി​ട​ൽ. ട്ര​ക്കി​ല്‍ നി​ന്ന് 180 കി​ലോ​ഗ്രാം ചെ​ഡാ​ര് ചീ​സാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മോ​ഷ്ടി​ച്ച​ത്.

പി​രു​ച്ചു​വി​ട​ൽ കൂ​ടാ​തെ ഫ്രാ​ങ്കെ​ന്ത​ലി​ലെ ക്രി​മി​ന​ൽ കോ​ട​തി 2,250 യൂ​റോ പി​ഴ​യും ഉ​ദ്യോ​ഗ​സ്ഥ​നു മേ​ൽ ചു​മ​ത്തി. ഇ​തി​നെ​തി​രേ​യു​ള്ള അ​പ്പീ​ൽ റൈ​ൻ​ലാ​ൻ​ഡ്പാ​ല​റ്റി​നേ​റ്റ് ഹ​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ​ട​തി നി​ര​സി​ച്ചു.

2019 സെ​പ്റ്റം​ബ​റി​ലാ​ണ് ചീ​സ് അ​ട​ങ്ങി​യ വാ​ൻ മ​റി​ഞ്ഞ് കൂ​ളിം​ഗ് യൂ​ണി​റ്റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ൻ ചി​ല പാ​ക്കേ​ജു​ക​ൾ ഓ​ഫി​സി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 20 കി​ലോ​ഗ്രാം ഭാ​രം വ​രു​ന്ന ഒ​ൻ​പ​ത് ചീ​സി​ന്‍റെ പൊ​തി​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ മോ​ഷ്ടി​ച്ച​ത്.
.