മ​ല​യാ​ളി ഡോ​ക്‌​ട​റെ യു​കെ​യി​ൽ കാ​ണാ​താ​യി; സ​ഹാ​യം തേ​ടി പോ​ലീ​സ്
Wednesday, July 3, 2024 1:01 PM IST
ഇ​പ്സ്വി​ച്ച്: ഇ​പ്സ്വി​ച്ചി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി ഡോ. ​രാ​മ​സ്വാ​മി ജ​യ​റാ​മി​നെ(56) കാ​ണാ​താ​യി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ രാ​മ​സ്വാ​മി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

തു‌‌​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നീ​ല ജാ​ക്ക​റ്റും ജീ​ൻ​സു​മാ​ണ് കാ​ണാ​താ​കു​മ്പോ​ൾ രാ​മ​സ്വാ​മി ധ​രി​ച്ചി​രു​ന്ന​ത്. മെ​ലി​ഞ്ഞ ശ​രീ​ര​മു​ള്ള ഇ​ദ്ദേ​ഹം ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

രാ​മ​സ്വാ​മി​യു​ടെ കാ​ർ ഇ​പ്സ്വി​ച്ചി​ലെ റാ​വ​ൻ​സ്‌​വു​ഡ് പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഇ​പ്സ്വി​ച്ച് ലാ​ൻ​ഡ്‌​മാ​ർ​ക്ക് ഹൗ​സി​ലെ ഡ്യൂ​ട്ടി സ​ർ​ജ​ന്‍റി​നെ 101 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.