ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മൂ​ന്നാം വ​ർ​ഷ​മാ​യ ആ​ധ്യാ​ത്മി​ക വ​ർ​ഷാ​ച​ര​ണം ലി​വ​ർ​പൂ​ൾ ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് ദേ​വാ​ല​യ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ 2025 ന​വം​ബ​ർ 29 വ​രെ ആ​ച​രി​ക്കു​ന്ന ആ​ധ്യാ​ത്മി​ക വ​ർ​ഷാ​ച​ര​ണ​ത്തി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട ക​ർ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് രൂ​പ​ത അം​ഗ​ങ്ങ​ൾ​ക്കാ​യി മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ്ര​ത്യേ​ക സ​ർ​ക്കു​ല​റും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

പൗ​ര​സ്ത്യ സു​റി​യാ​നി ആ​ധ്യാ​ത്മി​ക സ​മ്പ​ത്തി​ന്‍റെ അ​വ​കാ​ശി​ക​ൾ എ​ന്ന നി​ല​യി​ൽ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​വാ​നും ത​ന​താ​യ ആ​ധ്യാ​ത്മി​ക പൈ​തൃ​കം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​വാ​നും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ശ്വാ​സി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ഈ ​കാ​ല​യ​ള​വി​ൽ ഈ മാസം 18 മു​ത​ൽ 2025 ന​വം​ബ​ർ 29 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ അ​ഖ​ണ്ഡ ബൈ​ബി​ൾ പാ​രാ​യ​ണം, എ​ല്ലാ ദി​വ​സ​വും രൂ​പ​ത ഒ​ന്നാ​കെ പ​ങ്കു​ചേ​രാ​വു​ന്ന ത​ര​ത്തി​ൽ സൂം ​പ്ലാ​റ്റ​ഫോ​മി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള യാ​മ പ്രാ​ർ​ഥ​ന​ക​ളി​ലു​ള്ള പ​ങ്കു​ചേ​ര​ൽ, കൂ​ദാ​ശ​ക​ളി​ലൂ​ടെ​യു​ള്ള കൃ​പാ​വ​രം സ്വീ​ക​രി​ക്ക​ൽ, ത​പ​സ് ചൈ​ത​ന്യ​മു​ള്ള ആ​ത്മീ​യ ജീ​വി​തം ശീ​ലി​ക്കു​ക,


പൗ​ര​സ്ത്യ ആ​ധ്യാ​ത്മി​ക​ത പ​ഠി​ക്കു​വാ​നും അ​റി​യു​വാ​നും സ​ഹാ​യി​ക്കു​വാ​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​ത് പോ​ലെ ത​ന്നെ ഉ​ർ​ഹ ഫാ​മി​ലി ക്വി​സ് 2025 എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ ക​ർ​മ പ​ദ്ധ​തി​ക​ൾ ആ​ണ് ആ​ധ്യാ​ത്മി​ക വ​ർ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലി​വ​ർ​പൂ​ൾ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് പീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ആ​ധ്യാ​ത്മി​ക വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ രൂ​പ​ത പാ​സ്റ്റ​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ.​ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ട്, വി​കാ​രി റ​വ. ഫാ. ​ജെ​യിം​സ് കോ​ഴി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.