ബി​ർ​മിം​ഗ്‌ഹാം: ​ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ച​ർ​ച്ച് ക്വ​യ​റിന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന മ​ത്സ​രം "​ക​ൻ​ദി​ഷ്' ശനിയാഴ്ച ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും .

രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ, പ്രൊ​പ്പോ​സ​ഡ് മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക സം​ഘ​ങ്ങ​ൾ​ക്കാ​യി ന​ട​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി നി​ര​വ​ധി ച​ർ​ച്ച് ഗാ​യ​ക​സം​ഘ​ങ്ങ​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ‌‌

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ത​ന്നെ കാ​ഷ് പ്രൈ​സ് ഉ​ൾ​പ്പ​ടെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ല​ഭി​ക്കും. രാ​വി​ലെ 11ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റിന് തീ​രു​ന്ന രീ​തി​യി​ലാണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ക​രോ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും കാ​ണി​ക​ൾക്കാ​യി എ​ത്തു​ന്ന​വ​ർ​ക്കും ഉ​ൾ​പ്പ​ടെ എ​ല്ല​വ​ർ​ക്കും ഭ​ക്ഷ​ണ സ്റ്റാ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ത്സ​ര​ത്തി​നാ​യു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ക​മ്മീ​ഷ​ൻ ഫോ​ർ ച​ർ​ച്ച് ക്വ​യ​ർ ചെ​യ​ർ​മാ​ൻ ഫാ. ​പ്ര​ജി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ, കോ​ഓഡി​നേ​റ്റ​ർ ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു .