പാ​രീ​സ്: അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ തു​ട​ര്‍​ന്ന് ഫ്ര​ഞ്ച് സ​ര്‍​ക്കാ​ര്‍ വീ​ണു. പ്ര​ധാ​ന​മ​ന്ത്രി മി​ഷേ​ൽ ബാ​ർ​ണി​യെ​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷം ന​ല്കി​യ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി. ബ​ജ​റ്റി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ഫ്ര​ഞ്ച് സ​ർ​ക്കാ​രി​നെ വീ​ഴി​ച്ച​ത്.

ഇ​ട​ത് എ​ന്‍​എ​ഫ്പി മു​ന്ന​ണി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ 331 എം​പി​മാ​രാ​ണ് പി​ന്തു​ണ​ച്ച​ത്. 288 വോ​ട്ടു​ക​ളാ​ണ് സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​മാ​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാ​മൂ​ഹ്യ​സു​ര​ക്ഷാ പ​രി​ഷ്ക​ര​ണ ബി​ൽ പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ളു​പ​യോ​ഗി​ച്ചു പാ​സാ​ക്കു​മെ​ന്നു ബാ​ർ​ണി​യെ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം.

ബി​ല്ലി​നു പാ​ർ​ല​മെ​ന്‍റി​ൽ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നി​ല്ല. ബ​ജ​റ്റി​ൽ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്നു ബാ​ർ​ണി​യെ അ​റി​യി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം വ​ഴ​ങ്ങി​യി​ല്ല. 60 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി​ട്ടാ​ണ് ഫ്ര​ഞ്ച് സ​ർ​ക്കാ​ർ അ​വി​ശ്വാ​സ​ത്തി​ൽ നി​ലം​പ​തി​ക്കു​ന്ന​ത്. ഇ​തോ​ടെ ഏ​റ്റ​വും കു​റ​ഞ്ഞ​കാ​ലം പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​ന്‍റെ റി​ക്കാ​ർ​ഡ് ബാ​ർ​ണി​യെ​യ്ക്കാ​യി.


ബാ​ർ​ണി​യെ​യോ​ടു കാ​വ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ൺ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണു സൂ​ച​ന. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​മാ​ണ് മു​ന്നി​ലെ​ത്തി​യ​തെ​ങ്കി​ലും സ്ഥി​ര​ത​യു​ള്ള ഭ​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് വ​ല​തു​പ​ക്ഷ​ക്കാ​ര​നാ​യ ബാ​ർ​ണി​യെ​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് മ​ക്രോ​ൺ തീ​രു​മാ​നി​ച്ച​ത്.