ബുഡാപെസ്റ്റ്: മ​ല​യാ​ളി യു​വാ​വി​നെ ഹം​ഗ​റി​യി​ൽ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കു​മ​ളി അ​മ​രാ​വ​തി പാ​റ​തൊ​ട്ടി​യി​ൽ വീ​ട്ടി​ൽ സ​ന​ൽ കു​മാ​റിനെ(47) ആ​ണ് ഹം​ഗ​റി​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്​ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് നാ​ട്ടി​ലെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. വീ​ട്ടു​കാ​ർ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഹം​ഗ​റി​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ന​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.


ഹം​ഗ​റി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭാ​ര്യ: റാ​ണി. മ​ക്ക​ൾ: പി.​എ​സ്. ആ​ര്യ (മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്), പി.​എ​സ്. അ​ശ്വ​ൻ (എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി, കോ​ത​മം​ഗ​ലം).