വത്തിക്കാനില്‍ നടന്ന സർവമത സമ്മേളനത്തിൽ കുമരകം സ്വദേശിയും
Wednesday, December 4, 2024 1:27 PM IST
കുമരകം: ശ്രീനാരായണ ഗുരു സ്മരണയില്‍ വത്തിക്കാനില്‍ നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കുമരകം സ്വദേശിയും. സ്വാമി അസംഗാനന്ദഗിരിയാണ് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ റോമിലെത്തിയ സന്യാസ സംഘത്തിലെ കുമരകം സ്വദേശി.
ശിവഗിരി മഠത്തിൽ ചേർന്ന് സന്യാസം സ്വീകരിക്കുന്നതിന് മുന്‍പ് അജിത്ത് കെ. കൈലാസൻ എന്നായിരുന്നു സ്വാമി അസംഗാനന്ദഗിരി പേര്. നിലവിൽ ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ സെക്രട്ടറിയായി ചുമതല വഹിക്കുന്ന സ്വാമി അസംഗാനന്ദഗിരി കുമരകം ശ്രീ കുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ 2003-2004 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥിയായിരുന്നു.
ചീപ്പുങ്കൽ (മഞ്ചാടിക്കരി) കിഴക്കേഅടിയാട്ട് വീട്ടിൽ കൈലാസൻ-നിർമ്മല ദമ്പതികളുടെ മകനാണ്.