വ​ത്തി​ക്കാ​ന്‍ സി​റ്റി: ശ്രീ​നാ​രാ​യ​ണ ഗു​രു സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ സ​ര്‍​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ത്തി​ക്കാ​നി​ല്‍ ന​ട​ന്ന സ​ര്‍​വ​മ​ത സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മു​സ്‌​ലിം​ലീ​ഗ് പൊ​ളി​റ്റി​ക്ക​ല്‍ അ​ഫ​യേ​ഴ്സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കു​ശ​ലാ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു ശേ​ഷം സ്‌​നേ​ഹോ​പ​ഹാ​ര​മാ​യി മാ​ര്‍​പാ​പ്പ​യ്ക്ക് പു​സ്ത​ക​വും സ​മ്മാ​നി​ച്ചു. മ​ത​ങ്ങ​ളു​ടെ​യെ​ല്ലാം അ​ന്തഃ​സ​ത്ത മൈ​ത്രി​യാ​ണെ​ന്നും വൈ​വി​ധ്യ​ങ്ങ​ളെ സ​ഹി​ഷ്ണു​ത​യോ​ടെ സ​മീ​പി​ച്ച് മാ​ന​വ സ്‌​നേ​ഹം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും സ​ര്‍​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഗ​സ്റ്റീ​നി​യാ​നു സ​ർ​വ​ക​ലാ​ശാ​ല ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ല്‍ സാ​ദി​ഖ​ലി ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

എ​ല്ലാ മ​നു​ഷ്യ​രും അ​വ​രു​ടെ വം​ശീ​യ​ത​യോ മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ പാ​ര​മ്പ​ര്യ​മോ നോ​ക്കാ​തെ, ഒ​രൊ​റ്റ മ​നു​ഷ്യ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്ന വ്യ​ക്ത​മാ​യ സ​ന്ദേ​ശ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക​വും മ​ത​പ​ര​വു​മാ​യ ഉ​ണ​ര്‍​വ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ശ്രീ​നാ​രാ​യ​ണ ഗു​രു ത​ന്‍റെ ജീ​വി​തം സ​മ​ര്‍​പ്പി​ച്ചു എ​ന്ന മാ​ര്‍​പാ​പ്പ​യു​ടെ നി​രീ​ക്ഷ​ണം എ​ല്ലാ​വ​രും ഹൃ​ദ​യ​ത്തി​ലേ​റ്റ​ണം.


നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന മാ​ന​വ മൈ​ത്രി​യി​ല​ധി​ഷ്ഠി​ത​മാ​യ ബ​ഹു​സ്വ​ര​ത​യെ സ്വാം​ശീ​ക​രി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും എ​ല്ലാ​വ​രും മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ള്‍ ഓ​ര്‍​മി​പ്പി​ച്ചു.

അ​ഡ്വ. ഹാ​രി​സ് ബീ​രാ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ചാ​ണ്ടി ഉ​മ്മ​ന്‍, സ​ജീ​വ് ജോ​സ​ഫ്, സ​നീ​ഷ് കു​മാ​ര്‍ ജോ​സ​ഫ്, പി.​വി. ശ്രീ​നി​ജ​ന്‍, മാ​ര്‍​ത്തോ​മാ സ​ഭ അ​ല്മാ​യ ട്ര​സ്റ്റി അ​ഡ്വ. ആ​ന്‍​സി​ല്‍ കോ​മാ​ട്ട് തു​ട​ങ്ങി ഇ​രു​നൂ​റോ​ളം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന ന​ട​ത്തി.