പഴയസാധനം വിൽക്കുന്ന ജർമനിയിലെ മാർക്കറ്റിൽ പുരാതന ഇന്ത്യൻ പഞ്ചാംഗം! ഫ്രാങ്ക്ഫർട്ട്: ഉത്തർപ്രദേശിലെ വാരണാസിയിൽ 180ലേറെ വർഷം മുൻപ് അച്ചടിച്ച പഞ്ചാംഗം ജ
Friday, November 22, 2024 5:08 PM IST
ഫ്രാങ്ക്ഫർട്ട്: ഉത്തർപ്രദേശിലെ വാരണാസിയിൽ 180ലേറെ വർഷം മുൻപ് അച്ചടിച്ച പഞ്ചാംഗം ജർമനിയിലെ ഹാംബർഗിൽ പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ കണ്ടെത്തി. ദേവനാഗരി ലിപിയിൽ തയാറാക്കിയതാണ് ഈ പഞ്ചാംഗം.
അപൂർവലിപിയിൽ തയാറാക്കിയ ഈ പുസ്തകം കണ്ട ആരോ "ഇത് എന്താണെന്നു പറയാമോ?' എന്നു ചോദിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. നിമിഷനേരംകൊണ്ട് പ്രതികരണങ്ങൾ എത്തി.
ഉത്തർപ്രദേശിലെ വാരണാസിയിൽ ഭാർഗവ പ്രസ് ആണ് ഈ പഞ്ചാംഗം അച്ചടിച്ചു വിപണിയിലെത്തിച്ചതെന്നും അക്കാലത്തെ ഏറ്റവും വലിയ പ്രസാധകരിൽ ഒരാളായിരുന്ന പണ്ഡിറ്റ് നവൽ കിഷോർ ഭാർഗവയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഭാർഗവ പ്രസ് എന്നും വിശദീകരണങ്ങൾ വന്നു.
ഭാർഗവ ഞങ്ങളുടെ പൂർവികനാണെന്നും അദ്ദേഹത്തിന്റെ പിൻഗാമികൾ ഇപ്പോഴും ലക്നൗവിൽ താമസിക്കുന്നുണ്ടെന്നും അവർ ഇപ്പോൾ പ്രസ് നടത്തുന്നില്ലെന്നും ഭാർഗവയുടെ താവഴിയിൽപ്പെട്ട ഒരാൾ കുറിച്ചു.